ദുബായ്‌യില്‍ സെക്യൂരിറ്റി ജോലിക്ക് ഒഴിവ്; ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്, ആകര്‍ഷകമായ ശമ്പളം

ദുബായ്‌യില്‍ സെക്യൂരിറ്റി ജോലികള്‍ക്കായി റിക്രൂട്ട്മെന്റ്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് ഏജന്‍സി ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. താല്‍പര്യമുള്ള പുരുഷന്‍മാര്‍ ജനുവരി 8ന് മുന്‍പായി അപേക്ഷിക്കണം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ jobs@odepc.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് നിങ്ങളുടെ സിവി അയച്ച് അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് ഒഡാപെക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. 25നും 40 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

Also Read : കെ എസ് ഇ ബിയിൽ തൊഴിൽപരിശീലനം നേടാൻ അവസരം; പെയ്ഡ് അപ്രൻ്റീസാകാം

തസ്തിക & ഒഴിവ്

ദുബൈയിലേക്ക് ഒഡാപെകിന് കീഴില്‍ സെക്യൂരിറ്റി റിക്രൂട്ട്മെന്റ്.

യോഗ്യത

മികച്ച ശാരീരിക ക്ഷമത ആവശ്യമാണ്. 175 സെമീ ഉയരം വേണം. മികച്ച കേള്‍വി ശക്തിയും കാഴച്ച ശക്തിയും ഉണ്ടായിരിക്കണം. അതുപോലെ വലിയ ആരോഗ്യദൃഢഗാത്രരുമായിരിക്കണം. ശരീരത്തില്‍ പാടുകളും, ദൃശ്യമായ ടാറ്റുകളോ ഉണ്ടാവാന്‍ പാടില്ല.

എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഏതെങ്കിലും സെക്യൂരിറ്റി മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. സെക്യൂരിറ്റി ലൈസന്‍സുള്ളവര്‍ക്കും, ആര്‍മി, സിവില്‍ ഡിഫന്‍സ് പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്. സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം. സാധാരണ സെക്യൂരിറ്റി പ്രൊസീജിയര്‍ അറിഞ്ഞിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2262 ദിര്‍ഹം (51,000 രൂപ ) പ്രതിമാസം ശമ്പളമായി ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News