
ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിനും പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നതിനും ഇടയിലുള്ള കാലഘട്ടത്തെ അടയാളപ്പെടുത്തിക്കൊണ്ടുള്ള ‘സീഡ് വേക്കന്റേ’ സ്റ്റാമ്പുകള്‍ വത്തിക്കാൻ പുറത്തിറക്കി. 1.25 യൂറോ, 1.30 യൂറോ, 2.45 യൂറോ, 3.20 യൂറോ എന്നിങ്ങനെ നാല് മുഖവിലകളിലായാണ് വത്തിക്കാൻ സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.
വെളുത്ത മേഘക്കൂട്ടങ്ങളുടെ പശ്ചാത്തലത്തിൽ പാപ്പയുടെ താക്കോലുകൾ സംരക്ഷിക്കുന്ന ഒരു മേലാപ്പ് ഉയർത്തിപ്പിടിച്ചിരിക്കുന്ന മൂന്ന് മാലാഖമാരുടെ പ്രതീകാത്മക ചിത്രമാണ് സ്റ്റാമ്പിലുള്ളത്. ‘സിറ്റ ഡെൽ വത്തിക്കാനോ’ (വത്തിക്കാൻ സിറ്റി), ‘സീഡ് വേക്കന്റേ MMXXV’ (വേക്കന്റ് സീ 2025) എന്നീ വാക്കുകൾ സ്റ്റാമ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നതുവരെ കത്തുകൾ, പോസ്റ്റ്കാർഡുകൾ, പാക്കേജുകൾ എന്നിവ അയയ്ക്കാൻ സെഡേ വേക്കന്റേ തപാൽ സ്റ്റാമ്പുകൾ ഉപയോഗിക്കാം. വത്തിക്കാൻ പോസ്റ്റ് ഓഫീസുകളിലും തെരഞ്ഞെടുത്ത കളക്ടേഴ്സ് ഷോപ്പുകളിലുമാണ് സ്റ്റാമ്പുകൾ ലഭിക്കും. എന്നാല്‍ പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നതോടെ ഇവയുടെ തപാൽ മൂല്യം നഷ്ടപ്പെടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here