പൊലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസ്; ഷാജന്‍ സ്‌കറിയക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും

പൊലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസില്‍ യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും. പാലാരിവട്ടം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 9 ന്റേതാണ് ഉത്തരവ്. പരാതിക്കാരൻ നൽകിയ ഹർജിയിലാണ് കോടതി തീരുമാനം. ഓരോ 30 ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയിൽ റിപ്പോർട്ടായി നൽകണം.

ALSO READ: ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം അങ്ങേയറ്റം അപരിഷ്കൃതവും പ്രതിഷേധാർഹവും: എസ് എഫ് ഐ

പൊലീസ് വയര്‍ലെസ് സെറ്റ് ഹാക്ക് ചെയ്ത് സന്ദേശം ചോര്‍ത്തിയെടുത്ത സ്വന്തംയൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചതിനാണ് ഷാജന്‍ സ്‌കറിയൊക്കെതിരെ പാലാരിവട്ടം പോലീസ് കേസടുത്തത്. അഭിഭാഷകനായ മുഹമ്മദ് ഫിറോസ് ആണ് പരാതി നല്‍കിയത്. ഐടി ആക്ടും രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു. കേസില്‍ ആകെ 11 പ്രതികളാണ് ഉള്ളത്.

ENGLISH SUMMARY: The treason charge against YouTube channel owner Shajan Scarry in the case of leaking an official police wireless message will be investigated under court supervision.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News