‘മുംബൈ ഇന്ത്യന്‍സിന്റെ കഥ ഇവിടെ അവസാനിക്കുന്നു’; ഇര്‍ഫാന്‍ പഠാന്‍

ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ മുംബൈ ടീം അംഗങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ വിമര്‍ശിച്ചു. കടലാസിലെ മികച്ച ടീമാണ് മുംബൈ. പക്ഷേ നയിക്കാന്‍ അവര്‍ക്ക് ക്യാപ്റ്റനില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു.

‘ഒരു ടീമിനെ സംബന്ധിച്ച് അവസാന വാക്ക് ക്യാപ്റ്റനാകണം. സഹ താരങ്ങള്‍ നായകന്റെ തീരുമാനം അംഗീകരിക്കണം. എന്നാല്‍ മുംബൈ താരങ്ങള്‍ ഹര്‍ദികിനെ അംഗീകരിക്കുന്നില്ല. ഗ്രൗണ്ടില്‍ അവര്‍ ഒന്നിച്ചല്ല പൊരുതുന്നത്. ടീമില്‍ ഗ്രൂപ്പിസമുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ കഥ ഇവിടെ അവസാനിക്കുന്നു’- ഇര്‍ഫാന്‍ രൂക്ഷമായി പ്രതികരിച്ചു.

Also Read: നവകേരള ബസിനെതിരെ വ്യാജ വാര്‍ത്തകള്‍; വാതില്‍ തകര്‍ന്നതായി പ്രചാരണം, യാഥാര്‍ത്ഥ്യം ഇങ്ങനെ!

ഐപിഎല്‍ തുടങ്ങും മുന്‍പ് തന്നെ ആരാധകര്‍ കൈവിട്ട മുംബൈ ഇന്ത്യന്‍സിനു പ്ലേ ഓഫ് കാണാതെയുള്ള പുറത്താകല്‍ നല്‍കുന്ന തിരിച്ചടി ചെറുതല്ല. രോഹിതിനെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കാനുള്ള തീരുമാനത്തില്‍ തുടങ്ങിയ അവരുടെ പിഴവ് ദയനീയ പ്രകടനത്തിനു കൂടി വഴിവെട്ടിയപ്പോള്‍ ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് മാത്രം ബാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News