ഞാൻ ഹിന്ദുമതം സ്വീകരിച്ചു, എന്റെ കുഞ്ഞുങ്ങൾ സച്ചിനെ അച്ഛനായി കാണുന്നു, തിരിച്ച് പാകിസ്ഥാനിലേക്കില്ല; സീമ ഹൈദര്‍

ഞാനിപ്പോൾ സന്തോഷവതിയാണെന്നും സച്ചിനാണ് ഇപ്പോള്‍ എന്റെ ഭര്‍ത്താവെന്നും പാകിസ്താനിലേക്ക് തിരിച്ചുപോയാൽ അവരെന്നെ കൊല്ലുമെന്നും പ്രതികരിച്ച് പാകിസ്താന്‍ സ്വദേശിനി സീമ ഹൈദര്‍. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സീമ മാധ്യമങ്ങളോട് പ്രതികരിച്ചത്.

താന്‍ ഹിന്ദുമതം സ്വീകരിച്ചു. കാമുകനായ സച്ചിന്റെ കുടുംബത്തെപ്പോലെ സസ്യാഹാരിയായെന്നും സീമ ഹൈദര്‍ പറഞ്ഞു. മൂന്നുവര്‍ഷത്തോളമായി ആദ്യഭര്‍ത്താവായ ഗുലാം തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. സൗദിയില്‍ ജോലിചെയ്യുന്ന അദ്ദേഹം നേരത്തെ പലതവണ തന്നെ ഉപദ്രവിച്ചിരുന്നു. മുഖത്ത് മുളകുപൊടി വിതറിയുള്ള ഉപദ്രവം ഉള്‍പ്പെടെ ആദ്യഭര്‍ത്താവില്‍നിന്ന് നേരിടേണ്ടിവന്നു. ഇപ്പോള്‍ സച്ചിനാണ് തന്റെ ഭര്‍ത്താവെന്നും യുവതി വിശദീകരിച്ചു.

also read; നാദാപുരത്ത് യുവതിയെ ഭര്‍തൃവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

പബ്ജി ഗെയിം വഴി ആരംഭിച്ച പ്രണയത്തിനൊടുവില്‍ നോയിഡ സ്വദേശിയും കാമുകനുമായ സച്ചിനൊപ്പം(22) ജീവിക്കാനായാണ് 27-കാരിയായ സീമ ഹൈദര്‍ അനധികൃതമായി ഇന്ത്യയിലെത്തിയത്. ഒന്നരമാസം മുന്‍പ് നാലുകുട്ടികളുമായാണ് ഇവര്‍ നേപ്പാള്‍ അതിര്‍ത്തിവഴി ഇന്ത്യയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സച്ചിനൊപ്പം നോയിഡയിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെ സച്ചിനെ നിയമപരമായി വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് സീമ പാകിസ്താന്‍ സ്വദേശിയാണെന്നും അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്നും വ്യക്തമായത്. ഇതോടെ സീമയെയും ഇവരെ അനധികൃതമായി താമസിപ്പിച്ചതിന് കാമുകനായ സച്ചിനെയും പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവര്‍ക്കും ജാമ്യംലഭിച്ചത്. സീമയുടെ നാല് കുട്ടികള്‍ക്ക് പാകിസ്താനിലേക്ക് തിരികെ മടങ്ങാനുള്ള അവസരമുണ്ടായിരുന്നെങ്കിലും ഇവരും മാതാവിനൊപ്പം താമസിക്കണമെന്നാണ് പറഞ്ഞത്. കുട്ടികള്‍ സച്ചിനെ അവരുടെ പിതാവായി സ്വീകരിച്ചതായും സീമ പറഞ്ഞിരുന്നു.

also read; കോളിളക്കം സൃഷ്ടിച്ച രമാദേവി കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News