മൂക്കുത്തി തെളിവായി; ഒരു മാസം മുമ്പ് ഡല്‍ഹിയിലെ ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

delhi-police-seema-singh-murder

ഡല്‍ഹിയിലെ അഴുക്കുചാലില്‍ നിന്ന് ഒരു മാസം മുമ്പ് മൃതദേഹം കണ്ടെത്തിയ കേസില്‍ മൂക്കുത്തി തുമ്പായി. തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു. അയാള്‍ ഭാര്യയെ കൊന്ന് അഴുക്കുചാലില്‍ തള്ളിയതായാണ് സംശയം.

മാര്‍ച്ച് 15നാണ് ഡല്‍ഹിയിലെ അഴുക്കുചാലില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കല്ലുവെച്ച് സിമന്റ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ലഭിച്ച മൂക്കുത്തിയെ കുറിച്ചുള്ള അന്വേഷണം തെക്കന്‍ ഡല്‍ഹിയിലെ ജ്വല്ലറിയിലേക്കാണ് പൊലീസിനെ നയിച്ചത്. രേഖകള്‍ പരിശോധിച്ചപ്പോള്‍, ഗുരുഗ്രാമിലെ ഫാം ഹൗസില്‍ താമസിക്കുന്ന ഡല്‍ഹിയിലെ വസ്തു ഇടപാടുകാരനായ അനില്‍ കുമാറാണ് മൂക്കുത്തി വാങ്ങിയതെന്ന് കണ്ടെത്തി. ബില്‍ അദ്ദേഹത്തിന്റെ പേരിലാണ് നല്‍കിയിരുന്നത്.

Read Also: അയോധ്യയിലെ രാജ ഗസ്റ്റ് ഹൗസിൽ കുളിക്കുന്നതിനിടെ സ്ത്രീയുടെ വീഡിയോ പകർത്തി; പാചകക്കാരൻ അറസ്റ്റിൽ

47 വയസ്സുള്ള സീമ സിങ് ആണ് മരിച്ച സ്ത്രീ. തുടര്‍ന്ന് പൊലീസ് അനില്‍ കുമാറിനെ സമീപിച്ചപ്പോള്‍ സീമ സിങ് അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് കണ്ടെത്തി. ഭാര്യയോട് സംസാരിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍, ഫോണ്‍ ഇല്ലാതെ അവര്‍ വൃന്ദാവനിലേക്ക് പോയെന്ന് കുമാര്‍ പറഞ്ഞു. ഇത് സംശയം ജനിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News