‘ചില മനുഷ്യരുണ്ട് പാതിരാവാകുമ്പോൾ പ്രത്യേകതരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങും’; സീമ വിനീത്

സോഷ്യല്‍മീഡിയയിലൂടെയായി സുപരിചിതയായി മാറിയ ട്രാൻസ്ജെൻഡർ മേക്കപ്പ് ആര്‍ടിസ്റ്റാണ് സീമ വിനീത്. തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചുമെല്ലാം സീമ വാചാലയാവാറുണ്ട്. ഇപ്പോഴിതാ താൻ നേരിട്ട അനുഭവം തുറന്നുപറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ സീമ.

തന്റെ തൊഴിലുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന നമ്പർ ചിലർ ദുരുപയോ​ഗം ചെയ്യുന്നു എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. തൊഴിലുമായി ബന്ധപ്പെട്ടാണ് നമ്പർ നൽകിയിരിക്കുന്നതെന്നും അല്ലാതെ മറ്റുള്ള വ്യക്തികളോട് സല്ലപിക്കാൻ അല്ലെന്നുമാണ് സീമ കുറിച്ചത്. ചില മനുഷ്യർ പാതിരാവാകുമ്പോൾ ഒരു പ്രത്യേകതരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങും. അത്തരം സംഭാഷണങ്ങൾ ഭാര്യമാരോട് ആണെങ്കിൽ നിങ്ങളുടെ ദാമ്പത്യം അതി മനോഹരമാകുമെന്നും സീമ പറയുന്നു. സോഷ്യൽ മീഡിയയിൽ പല കമന്റുകളും പറയുന്ന പോലെ ഫോണിലൂടെ പറഞ്ഞാൽ നല്ല നാടൻ ഭാഷയിൽ മാന്യത അർഹിക്കാത്ത തരത്തിലുള്ള മറുപടി ലഭിക്കുമെന്നും സീമ മുന്നറിയിപ്പു നൽകി. ഫേസ്ബുക്കിലൂടെയാണ് സീമയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

കുറച്ചു നാളുകളായി ഇവിടെ കുറിക്കണം കുറിക്കണം എന്ന് കരുതിയ വിഷയമാണ് എന്റെ തൊഴിലുമായി ബന്ധപെട്ട് വളരെ വര്ഷങ്ങളായി ഞാൻ പോസ്റ്റ്‌ ചെയ്യാറുള്ള എന്റെ വർക്കുളുടെ കൂടെ ഞാൻ എന്റെ ഒരു ഫോൺ നമ്പർ പോസ്റ്റ്‌ ചെയ്തിട്ടും ഉണ്ട്…. അത് എന്റെ തൊഴിലുമായി ബന്ധപ്പെട്ട് മാത്രം അല്ലാതെ എനിക്ക് മറ്റുള്ള വ്യക്തികളോട് സല്ലപിക്കാൻ അല്ല അതിനോട്ടു സമയവും ഇല്ല പല സന്ദർഭങ്ങളിലും പലരും വിളിക്കാറുണ്ട് നമ്മൾ ഏതു സാഹചര്യത്തിൽ ആണ് നിക്കുന്നത് എന്ന് പോലും അറിയില്ലാത്ത മനുഷ്യർ അതിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട് നമ്മുടെ മാനസിക നില മനസ്സിലാക്കാതെ ഉള്ള പല സംഭാഷണങ്ങളുമായി സമീപിക്കാറുണ്ട് എനിക്ക് അത്തരം സംഭാഷണങ്ങളും അത്തരം കാളുകളും താല്പര്യമില്ല എന്ന് ആദ്യം തന്നെ പറയട്ടെ…. നിൽക്കുന്ന സാഹചര്യവും നിങ്ങളുടെ സംസ്കാരവും സംസാരത്തിനും അനുസരിച്ചു മാത്രമായിരിക്കും ഞാൻ മറുപടി നൽകുക …. സ്നേഹവും ആരാധനയും ഒക്കെ നല്ലതാണ് മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ അല്ല എങ്കിൽ…. ചില മനുഷ്യരുണ്ട് പാതിരാവ് ആവുമ്പോൾ ഒരു പ്രത്യേക തരം സ്നേഹത്തിന്റെ ഭാഷയുമായി ഇറങ്ങും അവരോടു അത്തരം സംഭാഷണങ്ങൾ ഭാര്യമാരോട് ആണേൽ നിങ്ങളുടെ ദാമ്പത്യം അതി മനോഹരമാകും….
പിന്നെ ചില ആളുകൾ വിളിക്കും ചാരിറ്റി ആണെന്ന് പറഞ്ഞു എനിക്ക് കൊടുക്കാൻ ഉണ്ടേൽ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നേൽ ഞാൻ കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് കൊടുത്തോളം ഇടനിലക്കാരുടെ ആവശ്യമില്ല എന്നും പറഞ്ഞുകൊള്ളട്ടെ….. സോഷ്യൽ മീഡിയയിൽ പല കമന്റ്‌ കളും പറയുന്ന പോലെ ഫോണിൽ ബന്ധപ്പെട്ട് നിങ്ങള്ക്ക് പറയാം എന്ന് തോന്നുന്നുണ്ടേൽ നല്ല നാടൻ ഭാഷയിൽ മാന്യത അർഹിക്കാത്ത തരത്തിൽ തിരിച്ചും മറുപടി ലഭിക്കും എന്നും അറിയിച്ചുകൊള്ളുന്നു…..
നന്ദി നമോവാകം

Also Read: ‘ധീരജിനെ കൊന്നവനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തത് നിങ്ങളല്ലേ?; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News