നിസാരം…! പത്ത് പുരുഷന്മാരെ എടുത്തെറിഞ്ഞ് ലോക റെക്കോർഡ് നേടി ജർമ്മൻ വനിത

guinness-world-record

കായികലോകത്തെ അത്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ ജർമ്മനിയിൽ നിന്നുള്ള ഒരു വീഡിയോ നമ്മളെ കൂടുതൽ അത്ഭുതപ്പെടുത്തുകയാണ്. സീന റുപ്പന്തൽ എന്ന സ്ത്രീ പുതിയ ഗിന്നസ് ലോക റെക്കോർഡ് കുറിച്ചിരിക്കുകയാണ്. എന്തിനാണ് എന്നല്ലേ ? വെറും 37.44 സെക്കൻഡിനുള്ളിൽ 10 പുരുഷന്മാരെ തോളിലേറ്റിയ ശേഷം താഴേക്ക് എറിഞ്ഞാണ് സീന ഈ അവിശ്വസനീയമായ നേട്ടം കൈവരിച്ചത്.

മ്യൂണിക്കിൽ നടന്ന ‘ഡി ഗ്രോസ് ഷോ ഡെർ വെൽട്രെക്കോർഡെ’ എന്ന പരിപാടിയിലാണ് സീന തന്റെ അസാമാന്യ കരുത്ത് കാണിച്ചിരിക്കുന്നത്. ഓരോ വ്യക്തിയെയും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ അതിവേഗത്തിൽ ഉയർത്തുകയും എറിയുകയും ചെയ്യേണ്ടതായിരുന്നു ഈ ചലഞ്ച്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറി.

ALSO READ: അഹാന കൃഷ്ണ വിവാഹിതയാകുന്നു ? ഒപ്പം ഇഷാനിയും ? സൂചനകൾ നൽകി കൃഷ്ണകുമാർ

സീന റുപ്പന്തൽ കേവലം ഒരു അത്‌ലറ്റ് മാത്രമല്ല, പ്രശസ്തയായ ഒരു സ്പോർട്സ് സയന്റിസ്റ്റ് കൂടിയാണ്. ലോകത്തിലെ ഏറ്റവും കരുത്തുറ്റ ‘നാച്ചുറൽ’ വനിതകളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇവർ. കൂടാതെ, ജർമ്മനിയിലെ സ്ട്രോങ്ങ് വുമൺ അത്‌ലറ്റുകൾക്കായി പ്രവർത്തിക്കുന്ന ‘സ്ട്രോങ്ങ് വുമൺ ജർമ്മനി’ എന്ന സംഘടനയുടെ സ്ഥാപകാംഗം കൂടിയാണ് ഇവർ.

സോഷ്യൽ മീഡിയയിൽ വൻ കൈയടിയാണ് സീനയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുരുഷന്മാർ എറിയപ്പെടാനായി വരി നിൽക്കുന്ന കാഴ്ച കൗതുകകരമാണെന്നും, കരുത്തിന്റെ കാര്യത്തിൽ സ്ത്രീകൾ ഒട്ടും പിന്നിലല്ലെന്ന് സീന തെളിയിച്ചുവെന്നും ആരാധകർ കമന്റുകളിൽ പറയുന്നു. കഠിനമായ പരിശീലനത്തിലൂടെയും കൃത്യമായ ഏകോപനത്തിലൂടെയും ഇവർ സ്വന്തമാക്കിയ ഈ റെക്കോർഡ് ലോകമെമ്പാടുമുള്ള വനിതാ അത്‌ലറ്റുകൾക്ക് വലിയൊരു പ്രചോദനം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News