ശബരിമല വനാതിര്‍ത്തികളിലെ വീടുകളില്‍ മോഷണം പതിവാകുന്നു

Robbery

ശബരിമല വനാതിര്‍ത്തികളിലെ വീടുകളില്‍ മോഷണം പതിവാകുന്നു. ഗൂഡ്രിക്കല്‍ , വടശ്ശേരിക്കര വനാതിര്‍ത്തികളിലെ വീടുകളിലാണ് മോഷണം വ്യാപകമാകുന്നത്. ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളുമാണ് കവര്‍ച്ച ചെയ്യപ്പെടുന്നത്. അജ്ഞാത സംഘത്തെ ഉടന്‍ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ ശബരിമല വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് മോഷണം പതിവായിരിക്കുന്നത്. കൊച്ചു കോയിക്കല്‍ , ഗുരുനാഥന്‍ മണ്ണ് , ആങ്ങാമുഴി എന്നിവിടങ്ങളിലാണ് ഒടുവില്‍ മോഷണം നടന്നത്.ഭക്ഷ്യ വസ്തുക്കളും വീട്ടിലെ ആയുധങ്ങളുമാണ് പ്രധാനമായും കവര്‍ച്ച ചെയ്യപ്പെടുന്നത്. പകല്‍ സമയത്താണ് മോഷണം നടക്കുന്നത്.

Also Read : ഇനി മുതല്‍ എടിഎമ്മില്‍ നിന്നും 500 രൂപ നോട്ട് ലഭിക്കില്ലേ? എന്താണ് വാര്‍ത്തയുടെ വാസ്തവം? അറിയാം

വനംവകുപ്പും പോലീസും സംയുക്തമായി ചേര്‍ന്ന് മോഷ്ടാക്കളെ ഉടന്‍ പിടികൂടണമെന്നും സീതത്തോട് പഞ്ചായത്തംഗം ജോബി ടി ഈശോ കൈരളി ന്യൂസിനോട് പറഞ്ഞു. അജ്ഞാത സംഘത്തെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതാണ് പോലീസ് പറയുന്നത്.

Also Read : 5 രൂപയുടെ പാര്‍ലെ-ജി ബിസ്‌ക്കറ്റിന് ഗാസയിലെ വില 2300; ‘ആഡംബര ഭക്ഷണ’ത്തെക്കുറിച്ചുള്ള ഗാസയിൽ നിന്നുള്ള പിതാവിന്റെ ഞെട്ടിക്കുന്ന പോസ്റ്റ് വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News