സ്വാശ്രയ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം; അഞ്ചുശതമാനം ഫീസ് വർധിപ്പിച്ചു

സ്വാശ്രയ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനത്തിനുളള ഫീസ് നിലവിലെ ഫീസിന്റെ അഞ്ചുശതമാനം വർധിപ്പിച്ചു. എൻ.ആർ.ഐ സീറ്റുകളിലും വർദ്ധനവ് വന്നിട്ടുണ്ട്. ഫീസുകളിൽ ഉണ്ടായ ഈ മാറ്റം 85 ശതമാനം മെരിറ്റ് സീറ്റുകളിലെ ഫീസ് 7.71 ലക്ഷംമുതൽ 8.86 ലക്ഷംവരെയാക്കും. 21.65 ലക്ഷം രൂപവരെയായിരിക്കും എൻ.ആർ.ഐ. സീറ്റുകളിലെ വാർഷിക ഫീസ്.

ALSO READ: പിവി അൻവറിന്റെ പരാതി; ഭരണ തലത്തിലുള്ള പരിശോധനയാണ് ആവശ്യം: എംവി ഗോവിന്ദൻ മാസ്റ്റർ

എൻ.ആർ.ഐ. ഫീസിൽനിന്ന് അഞ്ചുലക്ഷം രൂപ മാറ്റി ബി.പി.എൽ. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനെതിരായ പരാതിയിൽ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ അഞ്ചുലക്ഷം കുറച്ചായിരിക്കും ഇക്കൊല്ലം ഫീസ് വാങ്ങുക.

ALSO READ: യുവതിക്ക് മദ്യം നൽകി നടുറോഡിൽ വെച്ച് പീഡിപ്പിച്ചു, കണ്ടുനിന്നവർ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സംഭവം മധ്യപ്രദേശിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News