
പതിറ്റാണ്ടുകളായി സുരക്ഷാ സേനയെ വെട്ടിച്ച് ജീവിച്ച മാവോയിസ്റ്റ് നേതാവിനെ വധിച്ച് കേന്ദ്ര സംസ്ഥാന പൊലീസ് സേന. ഛത്തിസ്ഗഡ് – ഒഡിഷ അതിര്‍ത്തില്‍ ഈ ആഴ്ച സുരക്ഷാസേന നടത്തിയ സംയുക്ത നീക്കത്തിലാണ് ചാലാപതി എന്നറിയപ്പെടുന്ന ജയറാം റെഡ്ഢിയെന്ന മാവോയിസ്റ്റ് നേതാവിനെ വധിച്ചത്.
ഭാര്യ ചൈതന്യ വെങ്കിട്ട് രവിയ്‌ക്കൊപ്പം ജയറാം റെഡ്ഢിയെടുത്ത ഒരു സെല്‍ഫിയാണ് മാവോയിസ്റ്റ് നേതാവിന്റെ തലവര മാറ്റിമറിച്ചത്. റെഡ്ഢി ഉള്‍പ്പെടെ ഇരുപത് മാവോയിസ്റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്.
13 സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനെടുത്ത, 2008 ഫെബ്രുവരിയില്‍ ഒഡിഷയിലെ നയാഗര്‍ ജില്ലയില്‍ നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണ് ജയറാം റെഡ്ഢി. ഇയാളുടെ തലയ്ക്ക് ഒരു കോടിയാണ് വിലയിട്ടിരുന്നത്. പൊലീസിനെ ആക്രമിക്കുകയും ആയുധങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത ശേഷം മറ്റ് മാവോയിസ്റ്റുകള്‍ക്ക് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാനുള്ള എല്ലാ സഹായവും നല്‍കിയതും ഇയാളാണ്.
വമ്പന്‍ മരച്ചില്ലകള്‍ കൊണ്ട് റോഡുകളില്‍ തടസം സൃഷ്ടിച്ച് അധിക പൊലീസ് സേനയ്ക്ക് ആക്രമണം നടന്ന സ്ഥലത്തേക്ക് എത്താനുള്ള സാഹചര്യവും ഇല്ലാതാക്കിയിരുന്നു. ഇക്കാര്യവും കൃത്യമായി ഉറപ്പാക്കിയത് ജയറാം റെഡ്ഢിയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ALSO READ: അതിരപ്പള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയ്ക്കായുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
കാലങ്ങളായി വേഷംമാറി നടന്നിരുന്ന ഇയാള്‍ ഭാര്യയ്‌ക്കൊപ്പമെടുത്ത സെല്‍ഫിയെടുത്തതാണ് വഴിത്തിരിവായത്. മെയ് 2016ല്‍ ആന്ധ്രപ്രദേശില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്ത മൊബൈല്‍ ഫോണിലാണ് ഈ സെല്‍ഫി ഉണ്ടായിരുന്നത്. പത്തോളം പേരുടെ കാവലിലാണ് ഇയാള്‍ താമസിച്ചിരുന്നത്.
ഛത്തിസ്ഗഡിലെ ബസ്താര്‍ മേഖലയില്‍ പ്രവര്‍ത്തനം നടത്തിയിരുന്ന ഇയാള്‍ ഏറ്റുമുട്ടലുകള്‍ വ്യാപിപ്പിച്ചതോടെ സുരക്ഷിതമായി പ്രവര്‍ത്തനം നടത്താമെന്ന ലക്ഷ്യത്തോടെയാണ് ഒഡിഷ അതിര്‍ത്തിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

