“രാജ്യം മുഴുവൻ തടവറയും ഒരു ജനത മുഴുവൻ വിചാരണതടവുകാരുമായി മാറ്റപ്പെട്ട കാലമായിരുന്നു അടിയന്തിരാവസ്ഥയുടേത്”; ടി പി രാമകൃഷ്ണൻ

അടിയന്തിരാവസ്ഥയുടെ 50ാം വാർഷത്തിന്റെ ഭാഗമായി കോഴിക്കോട് കേളു ഏട്ടൻ പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. അടിയന്തിരാവസ്ഥയുടെ ഓർമകളും നവഫാസിസ്റ്റ് ഭീഷണിയും എന്ന സെമിനാർ LDF കൺവീനർ ടി പി രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു.
“രാജ്യം മുഴുവൻ തടവറയും ഒരു ജനത മുഴുവൻ വിചാരണതടവുകാരുമായി മാറ്റപ്പെട്ട കാലമായിരുന്നു അടിയന്തിരാവസ്ഥയുടേത്. ആശയപ്രകാശനത്തിന്റെ എല്ലാ മണ്ഡലങ്ങളും അടച്ചുപൂട്ടപ്പെട്ട കാലം. എതിർക്കുന്നവർക്കും പ്രതിഷേധിക്കുന്നവർക്കും മേൽ ഭരണകൂടത്തിന്റെ മർദ്ദനയന്ത്രം തേർവാഴ്ച നടത്തിയകാലമായിരുന്നു അടിയന്തിരവസ്ഥയുടേതെന്നും” LDF കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു.

ALSO READ: ‘ജയിൽ ചുമരിനോട് കുനിച്ചുനിർത്തി നട്ടെല്ല് ലാക്കാക്കി കരിക്കിൻ തൊണ്ടുകൊണ്ട് എറിഞ്ഞുവീഴ്ത്തി’; അടിയന്തരാവസ്ഥയിലെ ക്രൂരമർദനങ്ങൾ വിവരിച്ച് ടി.പി രാമകൃഷ്ണൻ

അടിയന്തിരാവസ്ഥയുടെ ഓർമകളും നവഫാസിസ്റ്റ് ഭീഷണിയും എന്ന വിഷയത്തിൽ അഡ്വ. സെബാസ്റ്റ്യൻ പോൾ സംസാരിച്ചു.
എ കെ ജി ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ സെബാസ്റ്റ്യൻ പോളിന്റെ വിളക്കുകൾ അണഞ്ഞ രാത്രി -ഓർമ്മയിലെ അടിയന്തരാവസ്ഥ എന്ന പുസ്തക പ്രകാശനവും നടന്നു. പുസ്തകം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്‌ വി വസീഫ് ഏറ്റുവാങ്ങി. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് അടിയന്തിരാവസ്ഥ കാലത്തെ പീഡിതരെ ചടങ്ങിൽ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News