
ചുരുങ്ങിയ സമയം കൊണ്ട് രാവിലെയുള്ള ഭക്ഷണം തയ്യാറാക്കിയാലോ. പലരും തിരക്കേറിയ ജീവിതത്തിൽ വീടുകളിൽ രാവിലെയുള്ള ഭക്ഷണം തയ്യാറാക്കാറില്ല. എന്നാൽ സേമിയ കൊണ്ട് ഈ പ്രശ്നം പരിഹരിച്ചാലോ? വീട്ടിലുള്ള കുറച്ച് സാധനങ്ങൾ കൊണ്ട് അനായാസം സേമിയ ഉപ്പുമാവ് തയ്യാറാക്കുന്ന രീതി പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
സേമിയ – ഒരു കപ്പ് ( വറുത്തത് )
കാരറ്റ് – 1 ചെറുതായി അരിഞ്ഞത്
സവാള – 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി – ചെറുതായി അരിഞ്ഞത്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
എണ്ണ – 2 ടേബിൾ സ്പൂൺ
വെളളം – 2 കപ്പ്
also read:2 ടീസ്പൂൺ അരിപ്പൊടി കൊണ്ട് ഐസ്ക്രീം ഉണ്ടാക്കാം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിലേക്ക് എണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. അതിലേക്ക് ഇഞ്ചി, പച്ചമുളക്, സാവാള, കാരറ്റ് എന്നിവ ഇട്ട് നന്നായി ഇളക്കണം .ചേരുവകൾ നന്നായി വെന്തുവരുന്നതിനായി ഒരു നുളള് ഉപ്പ് ചേർത്തു കൊടുക്കാം. ഇവ നന്നായി വെന്തു വന്നതിനുശേഷം പാനിലേക്ക് രണ്ട് കപ്പ് വെളളം ചേർത്ത് കൊടുക്കാം. വെളളം നന്നായി തിളച്ചുവന്നതിനുശേഷം, നേരത്തെ വറുത്തു വെച്ചിരിക്കുന്ന സേമിയ ചേർത്തു കൊടുക്കുക. തീ മീഡിയം ഫ്‌ളേമിലേക്ക് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം.
ആവശ്യത്തിന് ഉപ്പ് ചേർത്ത് സേമിയ തുടർച്ചയായി ഇളക്കി കൊടുക്കാം. വെളളം വറ്റുന്നതുവരെ ഇളക്കി കൊടുക്കുക. അതിനുശേഷം മാറ്റിവയ്ക്കാം. ചെറു ചൂടോടെ കഴിക്കാൻ ആണ് ഏറ്റവും രുചികരം. ചെറിയ മധുരം ഇഷ്ടമായവർക്ക് വെളളത്തിന് പകരം പാലും ഉപയോഗിച്ച് ഇതേ വിഭവം തയ്യാറാക്കാവുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

