ഒഡീഷയില്‍ പൊള്ളുന്ന ചൂടിൽ പെൻഷൻ വാങ്ങാൻ നഗ്നപാദയായി 70കാരി നടന്നത് കിലോമീറ്ററുകളോളം

ഒഡീഷയിൽ നിന്നും ഒരു ഞെട്ടിക്കുന്ന വാർത്ത. ബാങ്കിൽ നിന്നും പെൻഷൻ വാങ്ങാൻ 70 വയസുള്ള സ്ത്രീ നഗ്നപാദയായി നടന്നത് കിലോമീറ്ററുകളോളം. പെൻഷൻ വാങ്ങാനായി പൊള്ളുന്ന ചൂടിൽ നഗ്നപാദനായി ഒടിഞ്ഞ കസേരയുടെ പിന്തുണയോടെ നടക്കുന്ന വൃദ്ധയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ഏപ്രിൽ 17 ന് ഒഡീഷയിലെ നബ്രംഗ്പൂർ ജില്ലയിലെ ഝരിഗാവ് ബ്ലോക്കിലാണ് സംഭവം.

സൂര്യ ഹരിജൻ എന്ന വൃദ്ധയാണ് പെൻഷൻ തുക വാങ്ങാൻ പൊള്ളുന്ന ചൂടും ശാരീരിക അവശതകളും മറന്ന് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചത്. ഇവരുടെ മൂത്ത മകൻ അന്യസംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുന്നു. ഇളയ മകന്റെ കുടുംബത്തോടൊപ്പമാണ് വൃദ്ധ താമസിക്കുന്നത്. മറ്റുള്ളവരുടെ കന്നുകാലികളെ മേച്ചാണ് ഇളയ മകനും കുടുബവും ജീവിതം മൂന്നോട്ട് കൊണ്ടു പോകുന്നത്. പെൻഷൻ വാങ്ങാൻ ബാങ്കിൽ എത്തിയെങ്കിലും അവരുടെ തള്ളവിരൽ അടയാളം ബാങ്ക് രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്ന കാരണത്താൽ പെൻഷൻ വാങ്ങാൻ കഴിയാതെ വീട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയും വൃദ്ധക്ക് നേരിടേണ്ടി വന്നു.

ഒടിഞ്ഞ വിരലുകൾ കാരണം വൃദ്ധക്ക് പണം പിൻവലിക്കുന്നതിൽ പ്രശ്‌നം നേരിടുന്നുണ്ടെന്നും പ്രശ്‌നം പരിഹരിക്കാൻ ബാങ്ക് ശ്രമിക്കുകയാണ് എന്ന് എസ്ബിഐ ഝരിഗാവ് ബ്രാഞ്ച് മാനേജർ പറഞ്ഞു. അവർക്ക് ബാങ്കിൽ നിന്ന് 3000 രൂപ സ്വമേധയാ നൽകിയിട്ടുണ്ടെന്നും. അവർ നേരിടുന്ന പ്രശ്നം ഉടൻ പരിഹരിക്കും എന്നും ബാങ്ക് മാനേജർ അറിയിച്ചു. ഗ്രാമത്തിലെ നിസ്സഹായരായ ആളുകളെ പട്ടികപ്പെടുത്താനും അവർക്ക് പെൻഷൻ തുക നൽകാനും ചർച്ച ചെയ്തതായി വൃദ്ധയുടെ ഗ്രാമത്തിലെ സർപഞ്ചും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News