വയോജനങ്ങൾക്കൊന്നുമില്ല… യുഡിഎഫ് ബജറ്റ് നിരാശാജനകം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ

senion citizens

കേരള സർക്കാരിൻ്റെ പ്രഥമ ബജറ്റ് വയോജനങ്ങളെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ. വയോജന പെൻഷൻ 3000 രൂപയാക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്നും വയോമിത്രം, വയോ അമൃതം തുടങ്ങിയ പദ്ധതികൾക്ക് തുക വകയിരുത്തിയ തായി കാണുന്നില്ലെന്നും സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പ്രസ്തവനയിലൂടെ പറഞ്ഞു.

കെയർ ഗിവർ പദ്ധതി നടപ്പാക്കും എന്നു പറയുന്നതല്ലാതെ അതിനു തുക ഒന്നും നീക്കിവച്ചിട്ടില്ല. വയോജനങ്ങൾക്ക് പൊതുവാഹനങ്ങളിൽ യാത്രാനിരക്കിൽ ഇളവോ/സൗജന്യമോ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. ഒരു കൊല്ലം 25ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ ആവശ്യമായ തുക വ്യക്തമാക്കിയിട്ടില്ലെന്നും പ്രസ്തവനയിൽ പറയുന്നു. ഗ്രാമസഭകൾ ഓൺലൈനായി ചേരുന്നതിനുള്ള പ്രഖ്യാപനം വയോജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രയാസം ഉണ്ടാക്കുന്നതാണ്. ഗ്രാമസഭകളിൽ സജീവമായി പങ്കെടുക്കുന്ന വയോജനങ്ങൾക്ക് ഒറ്റപ്പെടലും ഏകാന്തതയും മറികടന്ന് സാമൂഹ്യബന്ധങ്ങൾ നിലനിർത്താനുള്ള ഒരു പൊതു വേദി എന്ന നിലയിലും ഗ്രാമസഭ കൾക്ക് പ്രാധാന്യമുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Also read:യുഡിഎഫ് ബജറ്റ്: പ്രവാസികളോടുള്ള അവ​ഗണന നീതിക്ക് നിരക്കാത്തത്; കേരള പ്രവാസി സംഘം പ്രതിഷേധത്തിലേക്ക്

വയോജനങ്ങൾക്കുവേണ്ടി മറ്റ് ഒരു പുതിയ പദ്ധ തിയും ബജറ്റിൽ ചേർത്തതായി കാണുന്നില്ല. മൊത്തത്തിൽ നോക്കുമ്പോൾ ഈ പ്രഥമ ബജറ്റ് വയോജനങ്ങൾക്ക് നിരാശാജനകമാണെന്ന് ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണ‌ൻ പ്രസ്തവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News