മുതിർന്ന പൗരന്മാർക്ക്‌ ശബരിമലയിൽ സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് നിയമസഭ സമിതി

നിയമസഭ സമിതിയുടെ പുതിയ തീരുമാനം ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന മുതിർന്ന പൗരന്മാർക്ക് ആശ്വാസകരമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനാണ് സമിതിയുടെ തീരുമാനം.

ALSO READ: ബെസ്റ്റിയായി എനിക്കൊരു ഗേ സുഹൃത്തിനെ വേണം, അത് പറയാൻ ഒരു കാരണമുണ്ട്; ദിയ കൃഷ്‌ണ

സൗകര്യങ്ങൾ ഊർജിതമാക്കാൻ ഉദ്യോഗസ്ഥർക്ക്‌ സമിതി നിർദേശം നൽകി. കെഎസ്ആർടിസി ബസിൽ മുതിർന്ന പൗരന്മാരുടെ സീറ്റ് സംവരണം, വിശ്രമകേന്ദ്രങ്ങളുടെ പ്രവർത്തനം, പ്രാഥമിക മെഡിക്കൽ സംവിധാനം, പാലിയേറ്റിവ് കെയർ തുടങ്ങിയ ഏറ്റവും പ്രാഥമികമായതെല്ലാം പെട്ടെന്നു തന്നെ ഒരുക്കും.

സമിതി ചെയർമാൻ കെ പി മോഹനൻ അധ്യക്ഷനായ യോഗത്തിലാണ് മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച്‌ ചർച്ചകൾ നടന്നത്. പമ്പാ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിലായിരുന്നു യോഗം. സമിതി അംഗങ്ങൾ യോഗം വിലയിരുത്തിയ ശേഷം ശൗചാലയ സൗകര്യം, കുടിവെള്ള സൗകര്യം, സന്നദ്ധ സേവനസംഘടനകളുടെ പ്രവർത്തനങ്ങൾ, വാഹനങ്ങൾക്കുള്ള പാർക്കിങ് തുടങ്ങിയവയും ഏറ്റവും കാര്യക്ഷമമായ രീതിയിൽ നടപ്പിലാക്കുമെന്നും തീരുമാനിച്ചു.

ALSO READ: ‘ദി റിയൽ ഗോട്ട്’; ടൈംസ് മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി ഫുട്ബോൾ താരം ലയണൽ മെസ്സി

ചർച്ചയിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി. തീർഥാടകർക്കുള്ള സൗകര്യങ്ങൾ പരിശോധിക്കാൻ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം മറന്നില്ല. ബുധനാഴ്ച്ച ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സന്നിധാനത്തെ അവലോകനയോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News