മുതിർന്ന സിപിഐ എം നേതാവ്‌ എ ലോപ്പസ് അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

സിപിഐ എം പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടറിയറ്റംഗവും തിരുവല്ല ഏരിയാ മുൻ സെക്രട്ടറിയും ആദ്യകാല കമ്മ്യൂണിസ്റ്റു നേതാവുമായിരുന്ന പരുമല വടക്കേപറമ്പിൽ പ്രഫ. എ ലോപ്പസ് അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. ഉച്ചഭക്ഷണവും കഴിഞ്ഞ് ഉച്ച ഉറക്കത്തിനായി കിടന്നതാണ്. അനക്കമില്ലാതിരുന്നതിനെ തുടർന്ന് ഉടൻ പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വൈകിട്ട് മൂന്നരയോടെ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം പരുമല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പരുമല സെൻ്റ് ഫ്രാൻസിസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ആലീസ് ലോപ്പസ്. (റിട്ട. ഡിവിഷണൽ അക്കൗണ്ടൻ്റ്, പിഡബ്ലൂഡി). മകൻ: അജിത് ലോപ്പസ് (ബിഎസ്എൻഎൽ കോൺട്രാക്ടർ). മരുമകൾ: ജ്യോതി അജിത് (അർബൻ ബാങ്ക് തിരുവല്ല).സിപിഐ എം ജില്ലാ കമ്മറ്റി അംഗം അഡ്വ. ഫ്രാൻസിസ് വി ആൻ്റണിയുടെ പിതൃസഹോദര പുത്രനാണ്.

ALSO READ: ‘ആഗോള വേദിയിൽ ഇന്ത്യയുടെ സ്വത്താണ് ആ ഊര്‍ജവും ചലനാത്മകതയും’; നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍ എംപി

പരുമല ദേവസ്വം ബോർഡ് പമ്പാകോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. 1979 മുൽ 88 വരെ കടപ്ര പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ഇഷ്ടിക തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, കർഷക സംഘം ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മറ്റി അംഗം, സിഐടിയു ജില്ലാ ട്രഷറർ, സംസ്ഥാന കമ്മറ്റി അംഗം, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ്, തിരുവല്ല താലൂക്ക് മദ്യ വ്യവസായ തൊഴിലാളി യൂണിയൻ പ്രസിഡൻ്റ്, പുളിക്കീഴ് പിആർഎഫ് വർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റ്, പരുമല സ്ട്രോ ബോർഡ് ഫാക്ടറി പ്രസിഡൻ്റ്, പരുമല ടാഗോർ ലൈബ്രറി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കർഷകസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ സിപിഐ എം തിക്കപ്പുഴ ബ്രാഞ്ച് അംഗമാണ്.

പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പരുമല ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി വിലാപയാത്രയായി കൊണ്ടുവന്ന് 1.30 ന് തിരുവല്ല ഏരിയാ കമ്മറ്റി ഓഫീസിലും വൈകിട്ട് 3ന് കടപ്ര പഞ്ചായത്ത് ആഫീസിലും, 3.30 ന് പരുമല ടാഗോർ ലൈബ്രറിയിലും 4 ന് പരുമല ലോക്കൽ കമ്മറ്റി ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. ബുധനാഴ്ച സംസ്കാര ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് പരുമല സെൻ്റ് ഫ്രാൻസിസ് സ്കൂൾ ജംഗ്ഷനിൽ അനുശോചന യോഗം ചേരും.

എ ലോപ്പസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തിരുവല്ല മേഖലയിൽ സിപിഐഎം വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രൊഫ.ലോപ്പസ് കർഷകപ്രക്ഷോഭങ്ങളുടെ ഭാഗമായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്‌. മികച്ച പ്രഭാഷകനും രാഷ്ട്രീയ അധ്യാപകനുമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News