മുതിർന്ന സിപിഐഎം നേതാവ് പി.എൻ. ഉണ്ണി അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവ് പി.എൻ. ഉണ്ണി അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. മദിരാശി കേരള സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് കറുത്തതും ഉണർവും നൽകിയ പാലക്കാട്ടുകാരനാണ് പി.എൻ.ഉണ്ണി. തൊഴിലാളിവർഗ്ഗത്തിനായി അഹോരാത്രം പ്രവർത്തിച്ച സിപിഐഎമ്മിന്റെ മുതിർന്ന നേതാവാണ്. അമ്പത്തൂരിലെ റാക്ക്വെൽട്ട് കമ്പനിയിലാണ് അദ്ദേഹം തൊഴിലാളി യൂണിയൻ പ്രവർത്തനം ആരംഭിച്ചത്. തൊഴിലാളികൾക്ക് വേണ്ടി ജീവിതം അർപ്പിച്ച പി.എൻ പിന്നീട് അമ്പത്തൂർ എസ്റ്റേറ്റ് തൊഴിലാളി യൂണിയൻ നേതാവായി വളരുകയും ലേബർ ഓഫീസ്സുകളിൽ തൊഴിലാളികൾക്കായി വാദിച്ച് ആനുകൂല്യങ്ങൾ നേടി കൊടുക്കുകയും ചെയ്തു.

ALSO READ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ വിടവാങ്ങി

സിഐടിയുവിന്റെ നോർത്ത് ചെന്നൈ ജില്ലാകമ്മറ്റി അംഗമായും സിഐടിയു അഖിലേന്ത്യാ കമ്മറ്റി അംഗവുമായിരുന്നു. മരിക്കുന്നതുവരെ ടാബ്ലറ്റ് ഇന്ത്യ കമ്പനിയുടെ തൊഴിലാളി നേതാവായും അദ്ദേഹം പ്രവർത്തിച്ചു.
ഗൗരിയാണ് ഭാര്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News