മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

ks-gopalakrishnan-obit

കാസര്‍ഗോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എസ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഏറെക്കാലം ദേശാഭിമാനി കാസര്‍ഗോഡ് ഏരിയ ലേഖകനായിരുന്നു. ഡി വൈ എഫ് ഐ മുഖമാസിക യുവധാരയുടെ തുടക്കകാലത്ത് പത്രാധിപ സമിതി അംഗമായിരുന്നു.

Read Also: കെനിയയിലെ വാഹനാപകടം: അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച കൊച്ചിയിലെത്തിക്കും

വിവിധ ആനുകാലികങ്ങളിലും പത്രങ്ങളിലും ശ്രദ്ധേയമായ വാര്‍ത്താ പരമ്പരകള്‍ ചെയ്തു. കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ കെ എസ് ഗോപാലകൃഷ്ണന്‍, എസ് എഫ് ഐ കാസര്‍ഗോഡ് ഏരിയാ സെക്രട്ടറി, കാസര്‍ഗോഡ് ഗവ. കോളേജ് യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സംസ്‌കാരം ഞായറാഴ്ച രാവിലെ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News