
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനുള്ളിൽ വി ഡി സതീശനെതിരായ അസംതൃപ്തി പുകയുന്നു. പി വി അൻവർ വിഷയത്തിലാണ് കോൺഗ്രസ്സിൽ ഭിന്നത രൂക്ഷമാകുന്നത്. അൻവറിന്റെ മുന്നണി പ്രവേശനത്തിൽ വി ഡി സതീശൻ എടുത്ത നിലപാടിലാണ് ഭിന്നത രൂക്ഷമാകുന്നത്.
പി വി അൻവറിൻ്റെ മുന്നണി പ്രവേശനത്തെ എതിർക്കുകയാണ് വി ഡി സതീശൻ. അൻവറിൻ്റെ മുന്നണി പ്രവേശനം അടഞ്ഞ അധ്യായമാണെന്നാണ് വി ഡി സതീശന്റെ നിലപാട്. എന്നാൽ പി വി അൻവറിനെ പരിഗണിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം ഇതാണ് കോൺഗ്രസിനുള്ളിൽ പുകയുന്നത്.
Also Read: ‘അടിയന്തരാവസ്ഥക്ക് സമാനമാണ് നിലവിലെ ദേശീയ രാഷ്ട്രീയ പരിതസ്ഥിതി’: എം വി ഗോവിന്ദൻ മാസ്റ്റർ
അൻവറിനെ അവഗണിക്കരുതെന്നാണ് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അഭിപ്രായം. അൻവർ വിഷയം രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയാകും. സമവായം വേണമെന്ന് ആവശ്യവുമാണ് ലീഗിനും ഉള്ളത്. തെരഞ്ഞെടുപ്പിൽ അൻവർ ഫാക്ടർ ഉണ്ടായെന്നായിരുന്നു കെപിസിസി പ്രസിഡന്റ്‍ സണ്ണി ജോസഫും പറഞ്ഞത്.
കോൺഗ്രസിനുള്ളിൽ പി വി അൻവർ വിഷയത്തിൽ പ്രതിപക്ഷ നേതാവും മറ്റ് മുതിർന്ന നേതാക്കളും രണ്ട് തട്ടിലാണ് ഉള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here