
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ഇരട്ട ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഡെസിറെ ഡൂയെ. 19 വയസ്സും 362 ദിവസവും ആണ് ഗോൾ നേടുമ്പോൾ അദ്ദേഹത്തിൻ്റെ പ്രായം. യൂറോപ്യന്‍ കപ്പ് ഫൈനലില്‍ രണ്ട് ഗോളുകള്‍ നേടുന്ന ആദ്യ ഫ്രഞ്ച് കളിക്കാരനുമാണ്. 2018ലെ ഫൈനലില്‍ ലിവര്‍പൂളിനെതിരെ റയല്‍ മാഡ്രിഡിനു വേണ്ടി രണ്ട് ഗോളുകള്‍ നേടിയ ഗാരെത് ബെയ്ലിൻ്റെ നേട്ടമാണ് ഡെസിറെ തകർത്തത്.
അതേസമയം, യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ഗോള്‍ നേടിയ പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനായി പി എസ് ജിയുടെ സെന്നി മയൂലു മാറി. 19 വയസ്സും 14 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ ഗോൾ നേട്ടം. മുന്‍ ഡച്ച് സൂപ്പര്‍ താരം പാട്രിക് ക്ലൈവര്‍ട്ട് ആണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. 18 വയസ്സും 327 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ ഗോൾനേട്ടം.
Read Also: അർബുദബാധിതയായി മരിച്ച സനയെ മറക്കാതെ പി എസ് ജി ആരാധകർ; ടിഫോയിൽ വികാരഭരിതനായി ലൂയിസ് എൻ്റിക്വെ
ഫൈനലില്‍ മയൂലുവും ഡൂയെയും ഗോൾ നേടിയതോടെ, യൂറോപ്യന്‍ കപ്പ് ഫൈനലില്‍ ഒന്നിലധികം കൗമാരക്കാര്‍ ഗോള്‍ നേടുന്ന ആദ്യ ടീമായി പി എസ് ജി മാറി. യൂറോപ്യന്‍ കപ്പ് ഫൈനലില്‍ തന്റെ മുന്‍ ക്ലബിനെതിരെ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായി പി എസ് ജിയുടെ അഷ്റഫ് ഹക്കിമിയും മാറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

