നഷ്ടപരമ്പരയ്ക്ക് വിരാമം; നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്‌സും

ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ ആഴ്ച നിലനിന്ന ആശങ്കകളെ മറികടന്ന് ശക്തമായി തിരിച്ചുവരവ് നടത്തി. നിഫ്റ്റി 260 ഓളം പോയിന്റുകൾ ഉയർന്ന് 23,408.80 പോയിന്റിൽ അവസാനിച്ചപ്പോൾ സെൻസെക്സ് 940 പോയിന്റിനടുത്തുയർന്ന് 75,502.85 ഇൽ ഇന്ന് ക്ലോസ് ചെയ്തു.

നിഫ്റ്റി ബാങ്ക് ഇൻഡക്സ് കഴിഞ്ഞ മൂന്ന് ദിവസത്തെ നഷ്ടപരമ്പര അവസാനിപ്പിച്ച് ഉയര്തത്തില് അവസാനിച്ചു. എന്നാൽ എന്നാൽ വിപണിയിൽ വ്യാപകമായി വിൽപന സമ്മർദ്ദം തുടരുന്നു. എണ്ണവിപണിയിലെ കമ്പിനികൾ എച്എസ്ബിസിയുടെ ഡൗൻഗ്രേഡിനെത്തുടർന്ന് കാര്യമായ ഇടിവ് രേഖപ്പെടുത്തി. എന്നാൽ മെറ്റൽ, സിമന്റ് ഓഹരികൾ നേട്ടങ്ങൾ രേഖപ്പെടുത്തി.

Also Read: ആ കോടിപതിയാര്…? നിങ്ങളിലൊരാളാണ്; സമ്മർ ബമ്പർ ഫലം ഇതാ

വ്യക്തിഗത ഓഹരികളിൽ ഓല ഇലക്ട്രിക്ക് നാലുദിവസത്തെ നഷ്ടപരമ്പര അവസാനിപ്പിച്ചു, ഏകദേശം 7% ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു. ബജെൽ പ്രോജെക്ടസ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ രണ്ട് ഓർഡറുകൾക്കു ശേഷം അപ്പർ സർക്യൂട്ടിൽ എത്തിച്ചേർന്നു.മഹിന്ദ്ര & മഹിന്ദ്ര , ബജാജ് ഓട്ടോ , ടിവിഎസ് മോട്ടോർ എന്നിവയും നേട്ടം കൊയ്തു.എന്നാൽ ഐഡിബിഐ ബാങ്ക് ഓഹരി വിറ്റഴിക്കൽ വാർത്തകൾക്കിടയിൽ ഏകദേശം 17% ഇടിവ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News