
വിവിധ ആവശ്യങ്ങള്‍ക്കായി ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമിപതിവ് (പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകൽ) ചട്ടങ്ങള്‍ 2026 രൂപീകരിക്കുന്നതിന് അനുമതി നല്‍കി മന്ത്രിസഭായോഗം. വീടുകള്‍, കാര്‍ഷിക, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന കെടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മിതികള്‍, സാംസ്ക്കാരിക സ്ഥാപനങ്ങള്‍, ക്ലബുകള്‍, ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍ എന്നിവയ്ക്കുള്ള ഫീസ് ഒഴിവാക്കും.
കൂടാതെ 5000 സ്ക്വയര്‍ഫീറ്റിന് താഴെ വിസ്തീര്‍ണമുള്ള കൊമേഷ്യല്‍/ഇന്‍ഡസ്ട്രിയല്‍ കെടിടങ്ങള്‍ക്ക് ഫീസ് ഉണ്ടായിരിക്കില്ല. 5000 – 10,000 സ്ക്വയര്‍ഫീറ്റിനിടയിലുള്ള കെടിടങ്ങള്‍ക്ക് പ്രോപ്പര്‍ട്ടിയുടെ ന്യായവിലയുടെ ഒരു ശതമാനം ഈടാക്കും. 10,000 സ്ക്വയര്‍ഫീറ്റിന് മുകളിലുള്ള കെടിടങ്ങള്‍ക്ക് ന്യായവിലയുടെ രണ്ട് ശതമാനം ഈടാക്കും. ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയ്ക്ക് ന്യായവിലയുടെ അഞ്ച് ശതമാനവും ഈടാക്കും.
അതേസമയം, സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ 2015-16 മുതൽ 2021-2022 അക്കാദമിക വർഷം വരെ (31.03.2022 വരെ) വ്യവസ്ഥാപിത അധിക/റഗുലർ (രാജി, മരണം, വിരമിക്കൽ, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ പ്രകാരമുള്ള) തസ്തികകളിൽ ശമ്പള സ്കെയിലിൽ നിയമനാംഗീകാരം ലഭിച്ച അധ്യാപക-അനധ്യാപകർക്ക്, വ്യവസ്ഥകൾക്ക് വിധേയമായി സംരക്ഷണ ആനുകൂല്യം നൽകാന്‍ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
കൂടാതെ, ചലച്ചിത്ര മേഖലയിലെ എല്ലാ വിഭാഗങ്ങളിലേയും വ്യക്തികളുമായി ചർച്ച ചെയ്‌തതിന്റേയും സിനിമാ കോൺക്ലേവിൽ പങ്കുവെച്ച ആശയങ്ങളും പൊതുജനങ്ങളിൽ നിന്നും സ്വരൂപിച്ച അഭിപ്രായങ്ങളും കണക്കിലെടുത്ത് തയ്യാറാക്കിയ കേരള സംസ്ഥാന ചലച്ചിത്ര നയം അംഗീകരിച്ചു. 92 ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും അടക്കം വിപുലമായ സംസ്ഥാന ചലചിത്ര നയത്തിനാണ് അംഗീകാരം നല്‍കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

