‘എത്ര വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായാലും പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കണമെന്ന സർക്കാരിന്റെ ഉറച്ച തീരുമാനം; അതാണ് സ്ത്രീ സുരക്ഷാ പെൻഷനിലൂടെ നടപ്പിലാകുന്നത്’: മന്ത്രി കെ എൻ ബാല​ഗോപാൽ

Kerala 2025 economic reviewhome project and job opportunities

സ്ത്രീ സുരക്ഷാ പെൻഷൻ പ്രഖ്യാപിച്ചപ്പോൾ എല്ലാവർക്കും ഒരു സംശയമായിരുന്നു, ഇത് നടപ്പിലാകുമോ, നടപ്പിലാക്കാൻ പറ്റി. കാര്യമാണോ എന്നിങ്ങനെ…എന്നാൽ ജനങ്ങൾ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ അവർ പറഞ്ഞു ഈ പദ്ധതി ഒരു കൈത്താങ്ങാണെന്ന്. അങ്ങനെ കേൾക്കുന്നതല്ലേ നമ്മുടെ വിജയം. കൈരളി ന്യൂസിന്റെ പബ്ലിക് ഓഡിറ്റ് എന്ന പരിപാടിയിൽ സ്ത്രീ സുരക്ഷാ പെൻഷനെക്കുറിച്ച് സംസാരിച്ച് മന്ത്രി കെ എൻ ബാല​ഗോപാൽ.

Also read: സതീശാ നിങ്ങൾക്ക് മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം അതിമോഹം; വിഡി സതീശനെതിരെ ​സൈ‌ബർ ആക്രമണം ശക്തമാക്കി കെ സുധാകരൻ പക്ഷം

സ്ത്രീകൾക്കൊരു സുരക്ഷാ പെൻഷൻ നൽകുകയെന്നത് ഏറ്റവും കരുതലോടെയുള്ള തീരുമാനമാണ്. സംസ്ഥാന സർക്കാരിൻ്റെ സ്ത്രീസുരക്ഷാ പദ്ധതി അത്ര കൃത്യതയോടും കരുതലോടും കൂടെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മാലാ പാർവതിയും പറഞ്ഞു. സ്ത്രീകൾ, അവരിങ്ങനെ രാപകലില്ലാതെ ജോലി ചെയ്യുകയാണ് അവരുടെ അധ്വാനത്തിന് കൂലി ലഭിക്കാറില്ല, അവർക്കൊരു കൈത്താങ്ങാകുകയാണ് സർക്കാർ. ആ കൈത്താങ്ങ് നവംബർ ഒന്ന് മുതൽ നടപ്പിലാകുകയും ചെയ്തു. വീട്ടമ്മമാരുടെ വീട്ടുജോലിയെ ഒരു തൊഴിലായി അംഗീകരിച്ചുകൊണ്ടാണ് ഈ ചരിത്രപരമായ തീരുമാനം സർക്കാർA കൈക്കൊണ്ട്.

Also read: പാചക വാതക ക്ഷാമത്തിൽ വലഞ്ഞ് ജനം; ഇരട്ടത്താപ്പും വിചിത്ര വാദവുമായി കേന്ദ്രം

സ്ത്രീ സുരക്ഷാ പെൻഷൻ എന്നത് എൽ.ഡി.എഫ് (LDF) പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനമായിരുന്നു. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഒന്നാണെങ്കിലും, കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ നവംബർ ഒന്നു മുതൽ ഇത് നൽകിത്തുടങ്ങാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. എത്ര വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായാലും പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കണമെന്ന സർക്കാരിന്റെ ഉറച്ച തീരുമാനമാണ് ഇതിലൂടെ നടപ്പിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

35 വയസ്സു മുതൽ 60 വയസ്സു വരെയുള്ള സ്ത്രീകൾക്കാണ് ഈ സുരക്ഷാ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. . സാമ്പത്തിക ആവശ്യങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ മാസം തോറും ലഭിക്കുന്ന 1000 രൂപ പെൻഷൻ സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകൾക്കും വലിയൊരു കൈത്താങ്ങാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ കേരളം ഒന്നടങ്കം ഈ പദ്ധതിയെ സ്വാഗതം ചെയ്തിരിക്കുകയാണെന്നാണ് ജനങ്ങൾക്കും സർ്കകാരിന്റെ ഈ തീരുമാനത്തെക്കുറിച്ച് പറയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News