താരങ്ങൾക്കിടയിലും ഹീറോ ; ഇപ്പോൾ ധനികരുടെ പട്ടികയിലും കിങ് ഖാൻ തന്നെ ഹീറോ

Shah Rukh Khan MARKLIST

ന്ത്യയിലെ ഏറ്റവും ധനികനായ താരം എന്ന വിശേഷണവും സ്വന്തമാക്കിയിരിക്കുകയാണ് കിങ് ഖാൻ. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാൻ ഒന്നാമതെത്തിയിരിക്കുന്നത്. അഭിനയരംഗത്തും താരം ഇപ്പോൾ സാമ്പത്തിക നേട്ടത്തിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ.

2026 ജനുവരി 15 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതനുസരിച്ച് 1.3 ബില്യൺ ഡോളർ (ഏകദേശം 10,800 കോടി രൂപ) ആണ് ഷാരൂഖ് ഖാന്റെ ആസ്തി. ഈ നേട്ടം കൈവന്നതോടെ അന്താരാഷ്ട്ര സംഗീത ഇതിഹാസങ്ങളായ ജെയ്-സി (2.8 ബില്യൺ ഡോളർ), ടെയ്‌ലർ സ്വിഫ്റ്റ് (1.6 ബില്യൺ ഡോളർ), റിയാന (1.5 ബില്യൺ ഡോളർ) എന്നിവർക്കൊപ്പം കിങ് ഖാനും പട്ടികയിൽ ഇടംപിടിച്ചുകഴിഞ്ഞിരിക്കുകയാണ്.

Also read: ‘മോഹൻ കുന്നുമ്മൽ എന്ന സാമൂഹ്യ മാലിന്യമേ,നിങ്ങൾക്ക് അന്ത്യശാസനം, ഇനി ആവർത്തികരുത് ഈ മര്യാദകേട്’: സഞ്ജീവ് പി.എസ്

രൺബീർ കപൂർ നായകനാവുന്ന ‘രാമായണ’ സിനിമയുടെ നിർമാതാവ് നമിത് മൽഹോത്രയും ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഒരു ബില്യൺ ഡോളർ (9,204 കോടി രൂപ) ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, 9.8 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായിയായി തുടരുകയാണ്. എന്നാൽ, ആഗോളതലത്തിൽ അദ്ദേഹം 17-ാം സ്ഥാനത്താണ്.

സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന കിങ് ആണ് ഇനി പുറത്തുവരാനുള്ള ഷാരൂഖാന്റെ ചിത്രം. പഠാൻ എന്ന ചിത്രത്തിനുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും കിങ് എന്ന സിനിമയ്ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News