‘സാന്ത്വനം’ സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ നിര്യാതനായി

പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സാന്ത്വനം, ആകാശദൂത്, വാനമ്പാടി തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്.

Also read:ഇഡിയുടെ രാഷ്ട്രീയ വേട്ട; കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാർച്ച് ഇന്ന്

കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യൻ എങ്കിലും നിരവധി കാലമായി തിരുവനന്തപുരത്ത് പേയാടാണ് താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം എവിടെവച്ചായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനം വരേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here