‘താലിയുമില്ല പൊട്ടുമില്ല പിന്നെങ്ങനെ ഭര്‍ത്താവിന് ഇഷ്ടമുണ്ടാകും’: മധ്യസ്ഥ ചര്‍ച്ചക്കിടയില്‍ യുവതിയോട് ജഡ്ജി

പിരിഞ്ഞു നില്‍ക്കുന്ന ദമ്പതികളുടെ മധ്യസ്ഥ ചര്‍ച്ചക്കിടയില്‍ യുവതിയോട് ഒരു സെഷന്‍സ് ജഡ്ജി പറഞ്ഞ കാര്യങ്ങള്‍ ലിങ്കഡിനിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് പൂനയിലെ അഭിഭാഷകനായ അന്‍കൂര്‍ ആര്‍ ജഹാഗിര്‍ദാര്‍.

പൊട്ടോ താലിയോ അണിയാത്ത യുവതിയോട് ഭര്‍ത്താവിന് എങ്ങനെ താല്‍പര്യമുണ്ടാകുമെന്നായിരുന്നു ജഡ്ജിയുടെ ചോദ്യം. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ഇരുവരും കേസ് പരസ്പരം പറഞ്ഞു തീര്‍ക്കണമെന്നതായിരുന്നു ജഡ്ജി ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് ഇത്തരത്തിലൊരു പരാമര്‍ശം.

ALSO READ: താമരശ്ശേരി ഷഹബാസ് കൊലപാതകം: കസ്റ്റഡിയിൽ ഉള്ളവർക്ക് എതിരെ ഊമക്കത്ത് വന്ന സംഭവത്തിൽ കേസ്

‘നിങ്ങള്‍ താലിയോ പൊട്ടോ അണിഞ്ഞ് എനിക്ക് കാണാന്‍ സാധിക്കുന്നില്ല. നിങ്ങള്‍ വിവാഹിതയായ ഒരു സ്ത്രീയെ പോലെ പെരുമാറിയില്ലെങ്കില്‍ നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളോട് താല്‍പര്യം കാണിക്കേണ്ട ആവശ്യമെന്താണ്’ എന്നാണ് യുവതിയോട് ജഡ്ജി ചോദിച്ചതെന്ന് അഭിഭാഷകന്‍ പോസ്റ്റില്‍ പറയുന്നു.

മുന്‍പിന്‍ നോക്കാതെയുള്ള ജഡ്ജിമാരുടെ ഈ പരാമര്‍ശത്തെ ചോദ്യം ചെയ്യാനോ പരാതി നല്‍കാനോ ഒരു വ്യവസ്ഥയോ സംവിധാനമോ ഇല്ലാത്തത് നിരാശ ഉണ്ടാക്കുന്നതാണെന്നും അഭിഭാഷകന്‍ തന്റെ കുറിപ്പില്‍ പറയുന്നു. ഇതല്ല ഇതിനപ്പുറമാണ് ജില്ലാ കോടതികളില്‍ സംഭവിക്കുന്നതെന്നും. വിവരവും വിദ്യാഭ്യാസവുമുള്ളവരുടെ മനസാക്ഷിയെ ചോദ്യം ചെയ്യുന്നതാണിതെന്നും അദ്ദേഹം പറയുന്നുണ്ട്.

ALSO READ: എംഡിഎംഎ കവറുകൾ വിഴുങ്ങിയതിന് പിന്നാലെ യുവാവ് മരിച്ച സംഭവം: ഷാനിദ് വിഴുങ്ങിയത് 3 പാക്കറ്റുകൾ?

മറ്റൊരു ജഡ്ജിയുടെ പരമാര്‍ശവും പോസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ട്. സ്ത്രീകള്‍ക്ക് നല്ല വരുമാനമുണ്ടെങ്കില്‍ അവരെക്കാള്‍ വരുമാനമുള്ളവരെ മാത്രമേ അവര്‍ അംഗീകരിക്കുകയുളളുവെന്നും അല്ലാത്തവരെ പരിഗണിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശമെന്ന് അഭിഭാഷകന്‍ പറയുന്നു. നല്ല വരുമാനമുള്ള പുരുഷന്മാര്‍ അടുക്കളില്‍ പാത്രം കഴുകുന്ന വേലക്കാരിയെ വിവാഹം കഴിക്കാന്‍ തയ്യാറാകുമ്പോള്‍, സ്ത്രീകളും അങ്ങനെയാകണമെന്നും അദ്ദേഹം പറഞ്ഞത്രേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News