
വിവാഹമോചന കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് വലിയ തിരിച്ചടി. മുൻഭാര്യ ഭാര്യ ഹസിന്‍ ജഹാനും മകള്‍ ആയ്റയ്ക്കും ജീവിതച്ചെലവായി പ്രതിമാസം നാല് ലക്ഷം രൂപ വീതം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഉത്തരവനുസരിച്ച്, ഹസിന്‍ ജഹാന് പ്രതിമാസം 1.50 ലക്ഷം രൂപയും മകള്‍ക്ക് പ്രതിമാസം 2.50 ലക്ഷം രൂപയുമാണ് നല്‍കേണ്ടത്.
ഏഴ് വര്‍ഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് തുക നൽകേണ്ടത്. ആറ് മാസത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കാന്‍ നേരത്തേ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കല്‍ എന്ന നിയമപ്രകാരമാണ് കേസ് ഫയല്‍ ചെയ്തത്.
കഴിഞ്ഞ വര്‍ഷം, മുഹമ്മദ് ഷമി മകള്‍ ആയ്റയെ വർഷങ്ങൾക്ക് ശേഷം കണ്ടിരുന്നു. വൈകാരികമായ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇരുവരും ഒരുമിച്ച് ഷോപ്പിങ് മാളിൽ കണ്ടുമുട്ടിയ വീഡിയോ വൈറലായിരുന്നു. ഷമി ഇന്‍സ്റ്റാഗ്രാമില്‍ ചെയ്ത പോസ്റ്റിന് ഒരു മണിക്കൂറിനുള്ളില്‍ 1.60 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here