
നിലമ്പൂര്‍ വഴിക്കടവില്‍ വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി അനന്തു കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച യുഡിഎഫ് പ്രതിരോധത്തില്‍. ക്ഷേമപെന്‍ഷന്‍ കൈക്കൂലി ആണെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന വിവാദമായതിന്റെ പിന്നാലെയാണ് യുഡിഎഫിന് പുതിയ സംഭവവും തിരിച്ചടി ആകുന്നത്.
ALSO READ: കപ്പലിലെ തീപിടിത്തം: 18 ജീവനക്കാർ കടലിൽ ചാടി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
വന്യമൃഗ വേട്ടയ്ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഒരുക്കിയ വൈദ്യുതി കെണിയിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. എന്നാല്‍ സംഭവം നടന്ന ഉടന്‍ വിഷയം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ആയിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. പക്ഷേ പ്രതിയെ അറസ്റ്റ് ചെയ്തതോടെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയും സര്‍ക്കാരിനെതിരെ ആരോപണ ഉന്നയിച്ചും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള യുഡിഎഫ് ശ്രമമാണ് ഇതോടെ പൊളിഞ്ഞത്.
ALSO READ: പാർട്ടി പതാകയും ചിഹ്നവും ദുരുപയോഗം ചെയ്യുന്നു; പി വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ഇതിന്റെ ജാള്യത മറച്ചുവെക്കാന്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. രാഷ്ട്രീയ വിഷയമാക്കി ഉയര്‍ത്താനല്ല യുഡിഎഫ് ശ്രമിച്ചെതെന്ന് പ്രതിപക്ഷനേതാവിന് അവസാനം വിശദീകരിക്കേണ്ടിയും വന്നു. വിവാദം കത്തിപ്പടരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ യുഡിഎഫ് പ്രതിരോധത്തിലാണ്. ഉച്ചയ്ക്ക് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം വരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മാറ്റിവയ്‌ക്കേണ്ടി വന്നു. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മണ്ഡലപര്യടനം ഇന്ന് പോത്തുകല്‍, മൂത്തേടം പഞ്ചായത്തുകളിലാണ്. പതിവുപോലെ വിവാദ വിഷയങ്ങളില്‍ പ്രതികരണം നല്‍കാതെയാണ് സ്ഥാനാര്‍ത്ഥിയുടെ പര്യടന പരിപാടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

