ഹര്‍ ഘര്‍ തിരംഗ; ത്രിവർണപതാക സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച് ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്റെ ഭാഗമായി ത്രിവർണപതാക സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമാക്കാൻ അഭ്യർത്ഥിച്ച്
പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയപതാകയാക്കി മാറ്റിയിട്ടുണ്ട്.

also read; സെന്തിൽ ബാലാജിയുടെ സഹോദരൻ കസ്റ്റഡിയിൽ

ആഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമാകാന്‍ രാജ്യത്തെ ജനങ്ങളോട് മോദി വെള്ളിയാഴ്ച അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളുടെ പ്രൊഫൈല്‍ ചിത്രം മാറ്റാനും നിര്‍ദേശിച്ചു. രാജ്യവും ജനങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണിതെന്നും മോദി പറഞ്ഞു.

കൂടാതെ ദേശീയപതാകയ്‌ക്കൊപ്പമുള്ള ഓരോരുത്തരുടെയും ചിത്രം www.harghartiranga.com-ല്‍ അപ്‌ലോഡ് ചെയ്യാനും മോദിയുടെ നിര്‍ദേശമുണ്ട്.

also read; സിംഹത്തിന്റെ വായില്‍ വിരലിട്ട യുവാവിന് സംഭവിച്ചത്; വീഡിയോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News