വഖഫ് ബോര്‍ഡിന് തിരിച്ചടി; രേഖകള്‍ വിളിച്ചു വരുത്തണമെന്ന ആവശ്യം തള്ളി വഖഫ് ട്രൈബ്യൂണല്‍

മുനമ്പം കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തണമെന്ന വഖഫ് ബോർഡിന്റെ ആവശ്യം തള്ളി വഖഫ് ട്രൈബ്യൂണല്‍. പറവൂർ സബ് കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തണമെന്ന ഹർജിയാണ് ജസ്റ്റിസ് രാജന്‍ തട്ടില്‍ അധ്യക്ഷനായ ട്രൈബ്യൂണല്‍ തള്ളിയത്. വഖഫ് ബോർഡിന് കോടതിയിൽ നിന്ന് സർട്ടിഫൈഡ് കോപ്പികള്‍ വാങ്ങാമെന്നും കോടതി വ്യക്തമാക്കി. വഖഫ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീല്‍ പോകാന്‍ വഖഫ് ബോർഡും തീരുമാനിച്ചു.

ALSO READ: കോട്ടയം ഗാന്ധിനഗർ നഴ്സിങ് കോളേജ് റാഗിങ് കേസ്; പ്രതികൾക്ക് ജാമ്യം

അതേസമയം മുനമ്പം വഖഫ് കേസില്‍, കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ ഇന്നും വാദം തുടരും. മുനമ്പം കേസിൽ പറവൂർ സബ് കോടതി വിധി അംഗീകരിച്ച ഹൈക്കോടതി വിധിയാണ് ഇന്ന് പരിശോധിക്കുക. മുനമ്പം ഭൂമി വഖഫാണെന്ന് ഫാറൂഖ് കോളജ് 1971 ൽ പറവൂർ സബ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്, വഖഫ് ബോർഡ് ട്രൈബ്യൂണൽ മുമ്പാകെ വാദമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഫാറൂഖ് കോളേജ് മാനേജ്മെൻ്റിൻ്റെ നിലപാട് ഇന്നുണ്ടായേക്കും.

ഭൂമി കൈമാറിയ സിദ്ധിഖ് സേഠിന്റെ കുടുംബത്തിലെ ചിലരുടെ നിലപാട് മാറ്റം കേസിനെ എങ്ങനെ ബാധിക്കുമെന്നത് നിർണ്ണായകമാണ്. സിദ്ദിഖ് സേഠിൻ്റെ മകൾ സുബൈദയുടെ മക്കളാണ്, ഭൂമി വഖഫല്ലെന്ന നിലപാടിലേക്ക് മാറിയത്. മുനമ്പത്തെ ഭൂമി ദാനമായി കിട്ടിയതാണെന്നും വഖഫായി പ്രഖ്യാപിച്ച ബോർഡിന്റെ തീരുമാനം റദ്ദാക്കണമെന്നുമാണ് ട്രൈബ്യൂണല്‍ മുമ്പാകെ ഫാറൂഖ് കോളജ് മാനേജ്മൻ്റിൻ്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News