
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ അയോഗ്യനാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഉടൻ പരിഗണിക്കില്ല. അപ്പീൽ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Also read: ‘സ്ഥാനമോഹികളാണ് പാർട്ടി വിട്ട് പോകുന്നത്’; രൂക്ഷ വിമർശനവുമായി എ വിജയരാഘവൻ
അപ്പീൽ അടിയന്തരമായി പരിഗണിക്കണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വെള്ളാപ്പള്ളി ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിച്ചത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരടക്കം എസ്.എൻ.ഡി.പിക്ക് വേണ്ടി ഹാജരായി. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്നാണ് വെള്ളാപ്പള്ളിയുടെ വാദം.
english summary : The High Court will not immediately consider the petition filed by Vellappally Natesan against his disqualification from the post of SNDP Yogam General Secretary. The division bench comprising the Chief Justice clarified that there was no need to consider the appeal urgently.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

