ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് ദാരുണാന്ത്യം; 13 പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. നാഗ്പൂര്‍- പുനെ ഹൈവേയില്‍ ബുല്‍ദാന ജില്ലയില്‍ പുലര്‍ച്ചെയാണ് സംഭവം. ട്രക്കിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുനെയില്‍ നിന്ന് മെഹേക്കറിലേക്ക് പോയ ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്കുമായാണ് ബസ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 13പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like