തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങം ടൗണിന് സമീപം തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസിലേക്ക് എസ് യു വി വാഹനം ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ അഞ്ചുപേര്‍ ആസാം സ്വദേശികളാണ്.

Also Read: ‘ആഗോള ടെക് കമ്പനികള്‍ കേരള ഗ്രാമങ്ങളിലേക്ക്’, അഭിമാന നിമിഷം; മന്ത്രി പി രാജീവ്

കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എസ് യു വി വാഹനത്തിലുണ്ടായിരുന്ന നാലുപേരെ പരിക്കുകളോടെ തിരുവണ്ണാമലൈ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: ‘പുനര്‍ജനി’ പദ്ധതിയുടെ രണ്ടാംഘട്ട ബാച്ചിന് മൂവാറ്റുപുഴയില്‍ തുടക്കമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News