ബാലസോർ ട്രെയിൻ അപകടം; ഏഴ് റെയിൽവെ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. നേരത്തെ സിബിഐ അറസ്റ്റ് ചെയ്ത മൂന്ന് പേരെയും ഇതിൽ ഉൾപ്പെടും.

ALSO READ: പെൻഷൻ വിതരണം ജൂലൈ 14 മുതൽ

ട്രെയിന്‍ അപകടത്തില്‍ സിബിഐ നടത്തുന്ന ആദ്യ അറസ്റ്റായിരുന്നു മൂന്ന് പേരുടേത്. മനപ്പൂര്‍മല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സെക്ഷണല്‍ എഞ്ചിനീയര്‍ അടക്കം മൂന്നുപേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അരുണ്‍ കുമാര്‍ മൊഹന്ത, സെക്ഷന്‍ എഞ്ചിനീയര്‍ മുഹമ്മദ് അമീര്‍ ഖാന്‍. ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. IPC 304,201 എന്നി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ALSO READ: രാജ്യതലസ്ഥാനത്തെ നടുക്കി അരുംകൊല; സ്ത്രീയുടെ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി

ജൂണ്‍ 2നാണ് നാടിനെ നടുക്കി മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടതും 290ഓളം യാത്രക്കാര്‍ അതിദാരുണ സംഭവത്തില്‍ മരണപ്പെട്ടതും. സിഗ്‌നല്‍ സംവിധാനത്തിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നതായിരുന്നു റെയില്‍വേയുടെ പ്രാഥമിക നിഗമനം. തുടര്‍ന്ന് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News