ആരാധകരെ നിരാശരാക്കി ലിയോ, പ്രതീക്ഷകൾ തകർത്തുകൊണ്ട് ഓഡിയോ ലോഞ്ച് ഉപേക്ഷിച്ചു, കാരണം എന്ത്?

ആരാധകർ ഏറെ കാത്തിരിക്കുന്ന വിജയ് ലോകേഷ് ചിത്രമാണ് ലിയോ. സിനിമയുടെ ഓരോ അപ്‌ഡേറ്റും ഏറെ പ്രതീക്ഷളോടെയാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരുന്നത്. ഇപ്പോഴിതാ ആരാധകരെ നിരാശയിലാഴ്ത്തുന്ന ഒരു വാർത്തയാണ് ലിയോ ടീം പങ്കുവെച്ചിരിക്കുന്നത്. ലിയോ സിനിമയ്ക്ക് ഓഡിയോ ലോഞ്ച് ഉണ്ടായിരിക്കില്ലെന്നാണ് സെവൻ സ്ക്രീൻ സ്റ്റുഡിയോ പുറത്തുവിട്ട സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കുന്നത്.

ALSO READ: ഒടുവിൽ ഞാനവളെ കണ്ടെത്തി, ഒരു നഴ്സ് ആണ് കുഞ്ഞുണ്ട്, പൊതുമധ്യത്തിൽ കൊണ്ടുവരണോ? കുറിപ്പുമായി സുപ്രിയ പൃഥ്വിരാജ്

വിജയ് ചിത്രങ്ങളുടെയെല്ലാം ഏറ്റവും വലിയ പ്രമോഷൻ ഓഡിയോ ലോഞ്ച് ആണ് എന്നാൽ ലിയോയ്ക്ക് ഓഡിയോ ലോഞ്ച് നടത്തുന്നില്ലെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്ന വിവരം. എല്ലാവരുടെയും പ്രതീക്ഷകളും ആകാംഷയുമെല്ലാം അംഗീകരിക്കുന്നുവെന്നും പക്ഷെ ഞങ്ങൾ ലിയോയുടെ ഓഡിയോ ലോഞ്ച് നടത്തുന്നില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും സെവൻ സ്ക്രീൻ സ്റ്റുഡിയോ പുറത്തുവിട്ട സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

ALSO READ: ഷൂട്ടിനിടയിൽ പീഡനം, വാർത്തയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ് നിത്യ മേനൻ

‘ആരാധകരുടെ അഭിനന്ദനങ്ങളെ ബഹുമാനിക്കുന്നു. കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്തുവിടും. ഇത് രാഷ്ട്രീയ പ്രേരിതമായ ഒരു തീരുമാനമല്ല. അത്തരത്തിൽ ഇതിനെ കാണരുത്’, സെവൻ സ്ക്രീൻ സ്റ്റുഡിയോ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News