
പതിനെട്ടു വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് സ്ത്രീകള്‍ ട്രാക്ടര്‍ കിണറിലേക്ക് മറിഞ്ഞ് മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി. കര്‍ഷക തൊഴിലാളികളായ ഈ സ്ത്രീകളെ കൃഷിയിടത്തിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ട്രാക്ടര്‍ കിണറിലേക്ക് മറിയുകയാണ് ഉണ്ടായത്. മഹാരാഷ്ട്രയിലെ നന്ദെന്ദ് ജില്ലിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
നിയന്ത്രണം വിട്ട ട്രാക്ടര്‍ റോഡില്‍ നിന്നും തെന്നിമാറിയാണ് കിണറ്റില്‍ വീണത്. ജില്ലിയിലെ അസ്ഗാവ് ഗ്രാമത്തില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ താക്കേ പറഞ്ഞു. പൊലീസും പ്രാദേശിക ഭരണകൂടവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനായി വലിയതോതില്‍ കിണറില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കളയേണ്ടി വന്നു.
രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ ഏഴ് സ്ത്രീകളുടെ മൃതദേഹം ലഭിച്ചു. മറ്റ് മൂന്നു പേരെ രക്ഷപ്പെടുത്തി. മഞ്ഞള്‍ പാടത്ത് വിളവെടുപ്പിനായാണ് ഇവര്‍ പോയത്.
35വയസുള്ള താരാബായി സത്വജി യാദവ്, ജ്യോതി ഇരാബജി സരോദേ, 18വയസുമാത്രം പ്രായമുള്ള ദ്രുപത സത്വജി യാദവ്, സിമ്രാന്‍ സന്തോഷ് കാംബ്ലേ, 25 വയസുള്ള സരസ്വതി രഘന്‍ ബുരാദ്, സപ്‌ന തുക്രാം റൗട്ട്, 45കാരിയായ ചൈത്രാബായി മാധവ് പാര്‍ഥേ എന്നിവരാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും പ്രത്യേകം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here