
എറണാകുളം ആലുവയ്ക്കടുത്ത് പുക്കാട്ടുപടിയിൽ ഏഴു വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി പരാതി. അയൽവാസിയുടെ പരാതിയിൽ എടത്തല പോലീസ് പിതാവിനെതിരെ കേസെടുത്തു. ദേഹത്ത് ചൂടു വെള്ളം വിണതാണെന്നാണ് കുട്ടി ആദ്യം പോലീസിന് മൊഴി നൽകിയത്. പിന്നീട് കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ച് വിശദ പരിശോധന നടത്തിയപ്പോഴാണ് പിതാവ് പൊള്ളിച്ചതാണ് എന്നു വ്യക്തമായത്.
ചൈൽഡ് ലൈനിനു മുന്നിൽ ഹാജരാക്കിയ ശേഷം കുട്ടിയെ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളുടെ മാതാവ് വർഷങ്ങൾക്കുമുമ്പ് വിവാഹ മോചനം നേടിയതാണ്.
Also Read: അമ്പലപ്പുഴയിൽ മുത്തച്ഛൻ്റെ സഞ്ചയന കർമത്തിനെത്തിയ 16കാരൻ കടലിൽ തിരയിൽപ്പെട്ടു, തിരച്ചിൽ ഊർജിതം
കുട്ടിക്ക് 12ഉം 10 ഉം വയസുള്ള രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. മറ്റു കുട്ടികളേയും പിതാവ് ഉപദ്രവിക്കാറുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവം നടന്നത് മെയ് 25 നും 31 നും ഇടയിലാണെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

