കോഴിക്കോട് ഏഴാം നിലയിൽ നിന്ന് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം

KOZHIKODE

കോഴിക്കോട് ഏഴാം നിലയിൽ നിന്ന് വീണ് ഏഴ് വയസുകാരൻ മരിച്ചു. രണ്ടാം ക്ലാസ്സ് വിദ്യാർഥി ഇവാൻ ഹൈബൽ ആണ് മരിച്ചത്.

കോഴിക്കോട് ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് അബാക്കസ് ബിൽഡിങ്ങിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയായിരുന്നു അപകടം.  ഏഴാം നിലയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണതായാണ് സംശയം.

ALSO READ: മനോരമയുടെ കള്ളത്തരം കയ്യോടെ പിടിച്ചപ്പോൾ ഇതൊക്കെ പ്രതീക്ഷിക്കേണ്ടതായിരുന്നു; വിവരക്കേട് പതിവാക്കി മനോരമ, ‘കണ്ടുപിടുത്തം’ കയ്യോടെ പൊക്കി എം സ്വരാജ്

കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്നാണ് കുട്ടി താഴേയ്കക് വീണത്. ഇവാൻ താഴേയ്ക്ക് വീഴുന്ന ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തി. തുടർന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.

ENGLISH NEWS SUMMARY: A seven-year-old boy died after falling from the seventh floor in Kozhikode. The deceased was Ivan Hybel, a second-grade student. The accident occurred at the landmark Abacus Building in Iringallur, Kozhikode. The accident took place last night. It is suspected that he accidentally fell from the seventh floor.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News