ഇവന്‍ ചില്ലറക്കാരനല്ല ! സ്വന്തമായി ഫാഷന്‍ ഷോ നടത്തിയും സെലിബ്രിറ്റികള്‍ക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തും 7 വയസ്സുകാരന്‍

സ്വന്തമായി ഫാഷന്‍ ഷോകള്‍ നടത്തിയും സെലിബ്രിറ്റികള്‍ക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കിയും ഒരു 7 വയസ്സുകാരന്‍. മാക്‌സ് അലക്‌സാണ്ടര്‍ എന്ന ഏഴ് വയസ്സുകാരനാണ് ഫാഷന്‍ ലോകത്ത് വിസ്മയം തീര്‍ക്കുന്നത്. താന്‍ കഴിഞ്ഞ ജന്മത്തില്‍ ഇറ്റാലിയന്‍ ഡിസൈനര്‍ ആയ ഗുച്ചി ആയിരുന്നുവെന്നാണ് ബാലന്‍ സ്വയം വിശേഷിപ്പിക്കുന്നത്.

നാലു വയസ്സ് മുതല്‍ സെലിബ്രിറ്റികള്‍ക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു തുടങ്ങിയതാണ് മാക്‌സ് അലക്‌സാണ്ടര്‍. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയ നിരവധി വസ്ത്രങ്ങളാണ് മാക്‌സ് ഡിസൈന്‍ ചെയ്തത്.

പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയായ ഗുച്ചിയുടെ തലവനാകണമെന്നാണ് മാക്‌സ് ആഗ്രഹം. കോച്ചര്‍ ടു ദ മാക്‌സ് ഇറ്റാലിയന്‍ എന്ന പേരിലുള്ള സ്വന്തം ഡിസൈനര്‍ സ്ഥാപനം തന്നെ പടുത്ത് ഉയര്‍ത്തണമെന്നതും തന്റെ ആഗ്രഹമാണെന്നും മാക്‌സ് പറയുന്നു.


ഒരു ലോക്ഡൗണ്‍ സമയത്ത് അത്താഴം കഴിക്കാന്‍ ഇരുന്നപ്പോള്‍ തനിക്കൊരു മാനിക്വിന്‍ വേണമെന്ന് മാക്‌സ് ആവശ്യപ്പെട്ടിരുന്നുവെന്നും ഒരു കാര്‍ഡ്‌ബോര്‍ഡ് ആര്‍ട്ടിസ്റ്റ് കൂടിയായ താന്‍ അങ്ങനെ അവന് ഒരു മാനിക്വീന്‍ ഉണ്ടാക്കി കൊടുത്തുവെന്നും മാക്സിന്റെ അമ്മ ഷെറി മാഡിസണ്‍ പറയുന്നു.

അടുത്ത ദിവസം തന്നെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആ നാല് വയസ്സുകാരന്‍ ഒരു വസ്ത്രം ഡിസൈന്‍ ചെയ്തു. അടുത്ത അവന്റെ ആവശ്യം തുന്നല്‍ പഠിപ്പിക്കണമെന്ന് ആയിരുന്നുവെന്നും എല്ലാവരെയും അമ്പരപ്പിക്കുന്ന വേഗതയില്‍ അവനതും പഠിച്ചെടുത്തെന്നും അമ്മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News