പന്ത്രണ്ട് വയസുകാരൻ സൈലന്റ് അറ്റാക്കിനെ തുടർന്ന് മരിച്ചു

ഉത്തർപ്രദേശിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അച്ഛനൊപ്പം സ്കൂളിലേക്ക് ആദ്യ ദിനം എത്തിയ സമയത്താണ് 12കാരന് ഹൃദയാഘാതം ഉണ്ടാകുന്നത്. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടി ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.

സ്കൂളിന്റെ ഗേറ്റിന് മുന്നിൽ അച്ഛൻ കാറിൽ നിന്ന് ഇറക്കുമ്പോൾ കുട്ടി നടന്ന് നീങ്ങുന്നത് ദൃശ്യത്തിൽ കാണാം. തുടർന്ന് കുട്ടി ഇറങ്ങി ഗേറ്റിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് കുഴഞ്ഞ് വീഴുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. കുഴഞ്ഞ് വീണ കുട്ടിയെ സ്കൂൾ ജീവനക്കാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.

വേനൽക്കാല അവധി കഴിഞ്ഞ് ആദ്യ ദിവസം കുട്ടി സ്കൂളിൽ എത്തിയതെന്നാണ് വിവരം. സെന്റ് ആന്റണീസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അഖിൽ പ്രതാപ് സിംഗ് ആണ് സൈലന്റ് അറ്റാക്കിനെ തുടർന്ന് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News