പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സ്മരണാർത്ഥം 75 രൂപ നാണയം പുറത്തിറക്കുന്നു

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്ര ധനകാര്യ മന്ത്രാലയം. നാണയത്തിൽ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്യും.

നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിനു താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്യും. ഇടതുവശത്ത് ‘ഭാരത്’ എന്ന് ദേവനാഗരി ലിപിയിലും വലതുവശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തും. നാണയത്തിൽ ‘രൂപ’ ചിഹ്നവും സിംഹ മുദ്രക്ക് താഴെ അക്കങ്ങളിൽ ’75 ‘ എന്ന മൂല്യവും രേഖപ്പെടുത്തും. മുകളിൽ ‘സൻസദ് സങ്കുൽ’ എന്നും താഴെ പാർലമെന്റ് മന്ദിരം എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തും.

Also Related: ഗൾഫിൽ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ; അനുമതി കാത്ത് മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനിൽ

ഭരണഘടനയുടെ ആദ്യപട്ടികയിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കും നാണയത്തെ ഡിസൈൻ ചെയ്യുകയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. 44 മില്ലീമീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലുള്ള നാണയത്തിന്റെ അഗ്രഭാഗത്ത് 200 സെറേഷനുകളായിരിക്കും ഉണ്ടാകുക. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കൽ, 5 ശതമാനം സിങ്ക് ഉൾപ്പെടെ നാല് വശങ്ങളുള്ള അലോയ് ഉപയോഗിച്ച നിർമിക്കുന്ന നാണയത്തിൻറെ ഭാരം 35 ഗ്രാം ആയിരിക്കും.

Also Read: മുന്നിലുള്ളത് വലിയ സ്വപ്‌നങ്ങൾ; കുഞ്ഞ് ജോബി വിരമിക്കുന്നു

പുതിയ പാർലമെന്റ് കെട്ടിടം മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. 25 ഓളം പാർട്ടികൾക്ക് ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ട് എങ്കിലും കോൺഗ്രസുൾപ്പെടെയുള്ള 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കും. പാർലമെൻ്റിൻ്റെ തലവനായ രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിൽ നിന്നും അവഗണിച്ചുവെന്നാരോപിച്ചാണ് പ്രതിപക്ഷത്തിൻ്റെ ബഹിഷ്ക്കരണം. രാഷ്ട്രപതിയെ ഒഴിവാക്കിയത് ഭരണഘടനാ ലംഘനമാണ് എന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here