
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 25 പേര്‍ മരിച്ചു. അസം, മിസോറം, ത്രിപുര, മണിപ്പുര്‍, മേഘാലയ, അരുണാചല്‍ സംസ്ഥാനങ്ങളിലെല്ലാം പ്രളയം നാശം വിതച്ചു. അസമിലെ ഗുവാഹത്തിയില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. അസമില്‍ 17 ജില്ലകളിലായി 78000ത്തോളം പേരെ ദുരന്തം ബാധിച്ചു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ലഖിംപുര്‍ ജില്ലയിലാണ്. 41600ലധികം പേരെയാണ് ലഖിംപുരില്‍ മാത്രം ബാധിച്ചത്. ഗുവാഹത്തി വ്യോമത്താവളത്തിന്റെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിലും മഴ തിമിര്‍ക്കുകയാണ്.
ALSO READ: കേരളത്തിന് അനുമതി നിഷേധിച്ചു മഹാരാഷ്ട്രയ്ക്ക് നല്‍കി; വിദേശസംഭാവനകള്‍ സ്വീകരിക്കുന്നതില്‍ വിവേചനം കാട്ടി കേന്ദ്രം
വെളളപ്പൊക്കത്തില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി. ഒമ്പത് മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മിസോറാം, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലായി എട്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മണിപ്പൂരില്‍, മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ തലസ്ഥാനമായ ഇംഫാലില്‍ ജന ജീവിതം സ്തംഭിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുയര്‍ന്നു. ഇംഫാല്‍ നദിയുടെ തീരദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. തുടര്‍ച്ചയായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പ്രധാന റോഡ് തടസ്സപ്പെട്ടതിനാല്‍ വടക്കന്‍ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ ഏകദേശം 1,500 വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.
ALSO READ: കാര്യം കാണാൻ ‘കഴുതക്കാലും പിടിക്കണം’, ‘കഴുത കാലും പിടിക്കണം’; പഴഞ്ചോല്ലിൽ ഏതാണ് ശരി
കഴിഞ്ഞ ദിവസം മംഗന്‍ ജില്ലയിലെ ടീസ്റ്റ നദിയിലേക്ക് 11 വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും എട്ട് പേരെ കാണാതാവുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ മേഖലയിലുടനീളം കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here