
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 7 യാത്രക്കാർക്ക് പരുക്കേറ്റു. ദില്ലിയിൽ നിന്നും സിഡ്‌നിയിലേക്കുള്ള എയർ ഇന്ത്യ B787-800 വിമാനമാണ് ബുധനാഴ്ച ആകാശച്ചുഴിയില്‍ പെട്ടത്. പരുക്കേറ്റവർക്ക് ഉടൻ തന്നെ ക്യാബിൻ ക്രൂ പ്രഥമ ശുശ്രൂഷ നൽകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. എന്താണ് സംഭവത്തിന് കാരണമെന്നത് വ്യക്തമല്ല. ഡി.ജി.സി.എ. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരാഴ്ചമുമ്പ് ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട ക്യു.ആര്‍ 960 വിമാനം ബാങ്കോക്കില്‍ അടിയന്തരമായി നിലത്തിറക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here