ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; റാഗിംഗിനിടെ ലൈംഗികാതിക്രമം നടന്നോയെന്ന് അന്വേഷിക്കും

പശ്ചിമ ബംഗാളിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി സ്വപ്‌നദീപ് കുണ്ടുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥി ദീപ്‌ശേഖര്‍ ദത്ത, രണ്ടാംവര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥി മന്‍തോഷ് ഘോഷ് എന്നിവര്‍ അറസ്റ്റിലായത്. സ്വപ്നദീപ് കുണ്ടു ഏതെങ്കിലും രീതിയിലുള്ള ലൈംഗികാതിക്രമത്തിന് ഇരയായോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

also read- എസ്‌ഐയെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതി; സിഐക്കെതിരെ അന്വേഷണം

ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് ബി എ ബംഗാളി(ഹോണേഴ്സ്) ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ സ്വപ്നദീപ് കുണ്ടുവിനെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വപ്നദീപ് ഹോസ്റ്റലില്‍ ക്രൂരറാഗിംഗിനിരയായെന്നും ഇതിനുപിന്നാലെയാണ് മരണം സംഭവിച്ചതെന്നുമാണ് ആരോപണം.

also read- അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവെച്ചെന്ന പരാതി: നഴ്‌സിനെതിരെ നടപടി

സ്വപ്‌നദീപിന്റെ മരണത്തില്‍ സര്‍വകലാശാലയിലെ ഒരു പൂര്‍വവിദ്യാര്‍ത്ഥിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022-ല്‍ സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷവും ഹോസ്റ്റലില്‍ തങ്ങിയിരുന്ന സൗരഭ് ചൗധരി എന്നയാളാണ് കഴിഞ്ഞദിവസം പിടിയിലായത്. ഇയാളെ ഓഗസ്റ്റ് 22 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അതിനിടെ, ജാദവ്പുര്‍ സര്‍വകലാശാല ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിനിരയാക്കിയെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലും വെളിപ്പെടുത്തലുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News