സെക്സ് ഇനി മുതൽ സ്പോർട്സ് കോമ്പിറ്റീഷൻ ഇനമെന്ന വാർത്ത വ്യാജമെന്ന് സ്വീഡിഷ് മാധ്യമം

സെക്‌സിനെ കായിക ഇനമായി അംഗീകരിച്ചിരിക്കുകയാണ് യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ എന്ന പേരിൽ പ്രചരിച്ചിരുന്ന വാർത്ത ശരിയോണോ?സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സ്വീഡിഷ് മാധ്യമം. വാർത്താ ഏജൻസിയായ ഗോട്ടർബോർഗ്സ് – പോസ്റ്റൻ ആണ് വാർത്തയ്ക്കു പിന്നിലെ വസ്തുത പുറത്തുകൊണ്ടുവന്നത്.

also read; മേക്കപ്പ് അല്പം കൂടിപ്പോയോ മമ്മി? അമ്മയെ തിരിച്ചറിയാന്‍ പറ്റാതെ നിലവിളിച്ച് മകൻ; വൈറലായി വീഡിയോ

ജൂണ്‍ എട്ടിന് ഒരു സെക്‌സ് ചാമ്പ്യന്‍ഷിപ്പും നടത്താൻ സ്വീഡൻ തയ്യാറെടുത്തിരിക്കുകയാണ് എന്നായിരുന്നു . സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ നടത്തുന്ന മത്സരം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. എന്നാൽ ഇതിൻ്റെ പിന്നിലെ യഥാർത്ഥ വസ്തുക്കൾ പുറത്ത് വിട്ടിരിക്കുകയാണ് സ്വീഡിഷ് മാധ്യമം.

Also Read: മദ്യശാലയില്‍ എത്തിച്ച് പീഡനം, ലഹരി നല്‍കി പെണ്‍കുട്ടികളെ വലയിലാക്കും; അച്ഛനും മകനും അറസ്റ്റില്‍

സ്വീഡനിൽ സെക്സ് സംബന്ധിച്ച കാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ഒരു ഫെഡറേഷൻ ഉണ്ട്. അതിന്റെ തലവാനായ ഡ്രാഗൻ ബ്രാക്റ്റിക് ഒരു സെക്സ് മത്സരം സംഘടിപ്പിക്കുന്നതിന്റെ ആശയം മുന്നോട്ട് വെച്ചു. ലൈംഗികത മനുഷ്യരിൽ ചെലുത്തുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ പ്രത്യാഘാതങ്ങളെ ഉയർത്തിക്കാട്ടുന്നതിനായിരുന്നു ചാംപ്യൻഷിപ്. ഈ വർഷം ജനുവരിയിലാണു നാഷനൽ സ്‌പോർട്‌സ് കോൺഫെഡറേഷനിൽ ഇതു സംബന്ധിച്ച അപേക്ഷ സമർപ്പിച്ചത്.

എന്നാൽ കഴിഞ്ഞ ഏപ്രിലിൽ സ്പോർട്സ് കോൺഫെഡറേഷൻ ഈഅപേക്ഷ തള്ളുകയായിരുന്നു. സെക്സ് ഒരു കായിക ഇനമായി കണക്കാക്കാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. സ്വീഡനിൽ നിരവധി സ്ട്രിപ്പ് ക്ലബ്ബുകൾ നടത്തുകയും സെക്സ് കായിക ഇനമാക്കണമെന്ന് വാദിക്കുന്നവരിൽ പ്രമുഖനാണ് ആളുമാണ് ഡ്രാഗൻ ബ്രാക്റ്റിക്”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News