ലീഗ് പ്രവർത്തകൻ സെക്സ് റാക്കറ്റിന്‍റെ കണ്ണി, ഞെട്ടിക്കുന്ന വിവരങ്ങള്‍

സ്‌ത്രീകളെ ലൈംഗിക ചൂഷണത്തിനായി കടത്തുന്ന റാക്കറ്റിന്‍റെ കണ്ണിയായി ലീഗ് പ്രവർത്തകൻ. ദുബായില്‍ ജോലി നോക്കുന്ന കോഴിക്കോട് സ്വദേശി ബദറു കൈതപ്പൊയിൽ എന്ന ലീഗ് പ്രവർത്തകനെതിരെ പരാതിയുമായി ചങ്ങനാശ്ശേരി സ്വദേശിയായ രജനി മോൾ എന്ന വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഞെട്ടിക്കുന്ന വിവരങ്ങളാണ് പരാതിയില്‍ പുറത്തുവിട്ടിരിക്കുന്നത്.  സെക്സ് വർക്കിനായി 22- 23 വയസ് പ്രായമുള്ള പെൺക്കുട്ടികളെ അയച്ചാൽ മികച്ച വരുമാനം ഉണ്ടാക്കാമെന്ന് ലീഗ് പ്രവര്‍ത്തകനായ ഇയാള്‍ വാഗ്ദാനം ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു.

പാവപ്പെട്ട വീട്ടിലെ പെൺക്കുട്ടികളെ വശീകരിച്ച് വീഴ്ത്തണമെന്നാണ് ഇയാളുടെ നിർദേശം.സെക്സിൽ ഏർപ്പെട്ടാൽ ഒരു മണിക്കൂറിന് ആയിരവും, ആയിരത്തി അഞ്ഞൂറും ദിർഹസം നൽകാമെന്ന് വാഗ്ദാനം ചെയ്തു.

ചാരിറ്റിയുടെ മറവില്‍ നേതാക്കൻമാരുടെ ചിത്രങ്ങൾ പങ്കുവെച്ചാണ് തട്ടിപ്പ്. സെക്സിന് പെൺക്കുട്ടികളെ എത്തിച്ചാൽ വലിയ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും  ഇതിനായി ദുബായിൽ റൂം എടുത്ത് നൽകാമെന്നും  വാഗ്ദാനം ചെയ്തതായി ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയായ പരാതിക്കാരി കൈരളി ന്യൂസിനോട് പറഞ്ഞു.

ബദറു കൈതപ്പൊയിൽ ലീഗിൻ്റെയും, കെ.എം.സി.സി യുടെ പ്രവർത്തകൻ

ALSO READ: മൂന്നാമതും കുത്തുമ്പോ‍ഴാണ് സിറിഞ്ചില്‍ മരുന്നില്ലെന്ന് സ്നേഹ കാണുന്നത്: അനുഷയുടെ ശ്രമം പാളിയത് ഇങ്ങനെ

ഇത്, നിനക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗമാണെന്ന് ബദറു കൈതപ്പൊയിൽ വീട്ടമ്മയോട് പറഞ്ഞത്.

https://www.youtube.com/watch?v=E9UzJ7Ddews

“നിനക്ക് എന്താണ് നഷ്ട്ടപ്പെടാനുള്ളത്?..വലിയ വരുമാനം കിട്ടും. ദുബായിൽ കയറ്റി വിടുന്ന പെൺകുട്ടികൾ എല്ലാ സഹായങ്ങളും നൽകും. എല്ലാം ചെയ്യാൻ പറ്റിയ സ്ഥലമാണ് ഇവിടെ..നീ അവിടെ ഹോസ്റ്റലിൽ പോയിട്ട നല്ല കുട്ടികളെ നോക്കി അവരുടെ പാസ്പോർട്ട് കോപ്പി എനിക്ക് അയച്ച് തന്നാൽ ഞാൻ അവർക്ക് വിസിറ്റിംഗ് വിസ എടുത്ത് കൊടുക്കാം. കോട്ടയത്ത് നല്ല അച്ചായത്തി പെൺക്കുട്ടികളെ കിട്ടും..അവരെ സംസാരിച്ച് വീഴ്ത്തണം.

നീ പത്ത് കുട്ടികളെ ഇവിടെ എത്തിച്ച് റെൻ്റിന് റൂമെടുത്ത് കുട്ടികളെ വെച്ച് ബിസ്നസ്സ് നടത്തുക..കുട്ടികൾക്ക് നല്ല ഭക്ഷണവും വാങ്ങിക്കൊടുക്കുക, ഇഷ്ട്ടം പോലെ ആളെ കിട്ടുകയും ചെയ്യും…..”-ഇങ്ങനെ നീളുന്നു സംസാരം.

ബദറു കൈതപ്പൊയിലിന്  പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയുമായും അടുത്ത ബന്ധം.ഇരുവർക്കും ഒപ്പമുള്ള ഫോട്ടോയും, വീഡിയോയും പുറത്ത്.

ALSO READ: കസേരയ്ക്ക് ഇളക്കം വരുമെന്ന ഭയം…6 ദിവസത്തെ ഗൂഢാലോചനയുടെ ഭാഗമാണ് ഗണപതി വിവാദം; സുകുമാരൻ നായർ എഴുന്നള്ളിക്കുന്നത് മണ്ടത്തരം, NSS മുൻ ഡയറക്ടർ ബോർഡംഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here