മോഡലിങ്ങിന്‍റെ മറവിൽ കോടികളുടെ സെക്സ് റാക്കറ്റ്? മുഖ്യപ്രതി സിന്ധുവിന്റെ വാട്ട്സ് ആപ്പ് ചാറ്റ് പുറത്ത്

whatsapp PLUS

മോഡലിങ്ങിന്‍റെ മറവില്‍ മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തിയ കേസില്‍ മുഖ്യപ്രതി സിന്ധുവിന്റെ വാട്ട്സ് ആപ്പ് ചാറ്റ് പുറത്ത്. പെൺകുട്ടികളുടെ ദൃശ്യങ്ങളടക്കം പങ്കു വെച്ച ചാറ്റാണ് പുറത്ത് വന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കിയ സിന്ധുവിനെ ജൂൺ 4 വരെ റിമാൻഡ് ചെയ്തു. മുംബൈയിൽ നിന്നും പിടിയിലായ സിന്ധുവിനെ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കൊച്ചിയിൽ എത്തിച്ചത്

ആവശ്യക്കാർക്കായി പെൺകുട്ടികളെ കാഴ്ചവെക്കുന്നതിന് മുൻപായുള്ള വാട്സ് ആപ്പ് വഴിയുള്ള വിവര കൈമാറ്റമാണ് പുറത്തായത് . വാട്സാപ്പിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങളും വിലയുമാണ് ആവശ്യക്കാർക്ക് കൈമാറിയത്. ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പടെ പരാതിക്കാരി പോലീസിന് നൽകുകയായിരുന്നു. മുംബൈയിൽ നിന്നും പിടിയിലായ മുഖ്യപ്രതി സിന്ധുവിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ എത്തിച്ചത്. തുടർന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്ന് വൈകുന്നേരത്തോടെ സിന്ധുവിനെ കോടതിയിൽ ഹാജരാക്കും.

പ്രതികളായ അലീന, മഞ്ചിമ എന്നിവർ മുന്നേ പോലീസിന്റെ പിടിയിലായിരുന്നു. സിന്ധുവിനെ ഉൾപ്പടെ കസ്റ്റഡിയിൽ വാങ്ങി പിടിയിലായ മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യും. ഇവരിൽ നിന്നും സെക്സ് റാക്കറ്റുമായി ബന്ധമുള്ള കൂടുതൽ പേരുടെ വിവരങ്ങൾ ലഭ്യമാകുമെന്നാണ് നിഗമനം. അതേസമയം ഷംല, റംല എന്നിങ്ങനെ വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കുവാനുള്ള ശ്രമവും ആരംഭിച്ചു . കൊച്ചിയിലെ ഗുണ്ടാ നേതാക്കളെയും സിനിമ സീരിയൽ മേഖലയിലുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. ഇവന്റെ മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് പ്രവർത്തിച്ചുവന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി രംഗത്തുവരും എന്നും കൂടുതൽ കണ്ണികൾ പിടിയിലാകും എന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

sex racket under the guise of modeling? Main accused Sindhu's WhatsApp chat leaked
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News