കാട്ടാക്കട കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിൽ മനോവൈകല്യമുള്ള സ്ത്രീക്കെതിരെ ലൈം​ഗികാതിക്രമം

തിരുവനന്തപുരത്ത് കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിനുള്ളിൽ മനോവൈകല്യമുള്ള സ്ത്രീയ്ക്ക് നേരെ ലൈം​ഗികാതിക്രമം. ഇന്ന് പുലർച്ചെ കാട്ടാക്കട കെഎസ്ആ‍ർടിസി ഡിപ്പോയിൽ വച്ചാണ് മനോവൈകല്യമുള്ള സ്ത്രീയ്ക്ക് നേരെ പ്രതി അതിക്രമം നടത്തിയത്. കെഎസ്ആ‍ർടിസി ഓഫീസിന് മുന്നിലുള്ള ബെഞ്ചിൽ കിടക്കുകയായിരുന്ന സ്ത്രീയെ ആണ് ലൈംഗികമായി പീഡിപ്പിച്ചത്.

സ്ത്രീയെ പീഡിപ്പിച്ചത് ക്രിമിനൽ കേസുകളിൽ പ്രതിയായ പന്നിയോട് സ്വദേശി ബ്രൂസ്ലി ഷിബു ആണെന്ന് തിരിച്ചറിഞ്ഞു. ഷിബു പ്രദേശത്തെ പ്രധാന ലഹരി ഡീലർ ആണ്. സംഭവത്തിൽ കെഎസ്ആ‍ർടിസി ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകി.

ALSO READ; ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിയിരുന്ന ആറു വയസുകാരിയ്ക്ക് പീഡനം; കൊല്ലം സ്വദേശി പിടിയിൽ

കാട്ടാക്കട പൊലീസ് സംഭവ സ്ഥലത്തു പരിശോധന നടത്തുന്നു. യുവതിയെ കണ്ടെത്താൻ നീക്കം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News