
അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. കേസിൽ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അയല്‍വാസിയായ 16 വയസുകാരന്‍ ആണ് വായ പൊത്തിപ്പിടിച്ചു കൊണ്ടുപോയത്.
കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷ് പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളെ പിടിച്ചു നിര്‍ത്തുകയും ചെയ്തു. കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ച് ആണ് പീഡിപ്പിച്ചത്.
Read Also: കോഴിക്കോട്ട് കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു; പിതാവിന്റെ പരാതിയില്‍ കേസെടുത്തു
കേസിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് അടൂര്‍ ഡി വൈ എസ് പി പറഞ്ഞു. തെളിവുകള്‍ എല്ലാം ശേഖരിച്ചിട്ടുണ്ട്. പ്രതിസ്ഥാനത്ത് ഉള്ളത് രണ്ട് പേരാണ്. ഇവര്‍ കസ്റ്റഡിയില്‍ ഉണ്ട്. വളരെ ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. പിടിയിലായവര്‍ കുട്ടിയെ മുന്‍പരിചയം ഉള്ളവരാണ്. പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോയത്. പ്രതികള്‍ ഈ പ്രദേശത്തുതന്നെ ഉണ്ടായിരുന്നു. ഇവിടെ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി തന്നെയാണ് വിവരം വീട്ടില്‍ അറിയിച്ചത്. വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്നും ഡി വൈ എസ് പി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

